പെരിയ : മാതാപിതാക്കളുടെ കണ്‍മുന്നില്‍ യുവാവു ദേഹത്ത് പെട്രോളൊഴിച്ച് തീ കൊളുത്തി മരിച്ചു. പെരിയ ബസ് സ്‌റ്റോപ് സ്റ്റാന്‍ഡിലെ ഓട്ടോ െ്രെഡവറായ പെരിയ വടക്കേക്കരയിലെ കെ.വി.രാജേഷ് (39) ആണ് മരിച്ചത്.
ഉച്ചയ്ക്കു ശേഷം വീട്ടിലെ കിടപ്പുമുറിയില്‍ കയറി വാതിലടച്ച രാജേഷ് പെട്രോളൊഴിച്ചു തീകൊളുത്തുകയായിരുന്നു. മാതാപിതാക്കളായ കോരനും മാധവിയും ഈ സമയം വീട്ടിലുണ്ടായിരുന്നു. ഇവരുടെ നിലവിളി കേട്ട് അയല്‍വാസികളെത്തി വാതില്‍ തകര്‍ത്ത് അകത്തു കയറിയപ്പോഴേക്ക് രാജേഷ് മരിച്ചു.
ഓട്ടോ തൊഴിലാളി യൂണിയന്‍ (സിഐടിയു) മുന്‍ ഭാരവാഹിയായിരുന്നു. പെരിയ റെഡ് സ്റ്റാര്‍ ഫുട്‌ബോള്‍ ടീമിന്റെ കളിക്കാരനുമായിരുന്നു. അവിവാഹിതനാണ്. സഹോദരങ്ങള്‍: ഗിരിജ, ഉഷ, പുഷ്പറാണി. മൃതദേഹം കാഞ്ഞങ്ങാട് ജില്ലാ ആശുപത്രി മോര്‍ച്ചറിയില്‍.
Leave a Comment