ഒറ്റ ദിവസം, 15 ലക്ഷത്തിലധികം ഫോളോവേഴ്‌സ്; ഇന്‍സ്റ്റാഗ്രാമിലും താരമായി ജ്യോതിക

സോഷ്യൽ മീഡിയയിൽ സജീവമാകാനൊരുങ്ങി തെന്നിന്ത്യൻ പ്രിയ താരം ജ്യോതിക. കഴിഞ്ഞ ദിവസമാണ് താരം ഇൻസ്റ്റാഗ്രാമിൽ താരം അക്കൗണ്ട് തുടങ്ങുന്നത്. ഒരു ദിവസം കൊണ്ട് 15 ലക്ഷത്തിലധികം ഫോളോവേഴ്സിനെ ആണ് താരം സ്വന്തമാക്കിയത്.

ഹിമാലയൻ യാത്രയിൽ നിന്നുള്ള ചിത്രമാണ് ഇൻസ്റ്റഗ്രാമിൽ ആദ്യമായി ജ്യോതിക പങ്കുവച്ചിരിക്കുന്നത്.

സോഷ്യൽ മീഡിയയിൽ ആദ്യമായാണ്. എന്റെ ലോക്ക്ഡൗൺ ദിനങ്ങളിൽ നിന്നും പങ്കിടാൻ പോസിറ്റീവായ ധാരാളം കാര്യങ്ങളുണ്ട്. സ്വാതന്ത്ര്യദിനത്തിൽ ഹിമാലയത്തിൽ, മനോഹരമായ കാശ്മീർ, തടാകങ്ങൾ, 70 കിലോമീറ്റർ ട്രെക്കിംഗ്. നമ്മൾ ജീവിക്കാൻ തുടങ്ങുന്നില്ലെങ്കിൽ, ജീവിതമൊരു അസ്തിത്വം മാത്രമാണ് !! ജ്യോതിക കുറിക്കുന്നു. ജ്യോതികയെ ഇൻസ്റ്റയിലേക്ക് സ്വാഗതം ചെയ്ത് സൂര്യയും കമന്റ് ചെയ്തിട്ടുണ്ട്.

ആമസോൺ റിലീസായെത്തിയ പൊൻമഗൾ വന്താൽ എന്ന ചിത്രമാണ് ജ്യോതികയുടേതായി ഒടുവിൽ പ്രദർശനത്തിനെത്തിയത്. സൂര്യയുടെ നിർമാണത്തിലൊരുങ്ങുന്ന ഉടൻപിറപ്പ് ആണ് ജ്യോതികയുടെ പുറത്തിറങ്ങാനിരിക്കുന്ന ചിത്രം.

pathram desk 1:
Related Post
Leave a Comment