രാജ്യത്ത് 44,658 പുതിയ കോവിഡ് രോഗികൾ; കേരളത്തിൽ മാത്രം 30,077

ന്യൂഡൽഹി∙ രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറിനിടെ 44,658 പുതിയ കോവിഡ് പോസിറ്റീവ് കേസുകൾ റിപ്പോർട്ട് ചെയ്തു. ഇതോടെ ആകെ രോഗബാധിതരുടെ എണ്ണം 3,26,03,188 ആയി.

ഏറ്റവും കൂടുതൽ പ്രതിദിന രോഗികൾ റിപ്പോർട്ട് ചെയ്യുന്ന കേരളത്തിൽ ഇന്നലെ മാത്രം 30,077 പുതിയ കേസുകളാണ് റിപ്പോർട്ട് ചെയ്തത്. രാജ്യത്ത് ആകെ ചികിത്സയിലുള്ള രോഗികളുടെ 52 ശതമാനവും കേരളത്തിലാണ്.

496 പേരുടെ മരണം കൂടി കോവിഡ് മൂലമാണെന്ന് സ്ഥിരീകരിച്ചതോടെ ആകെ മരിച്ചവരുടെ എണ്ണം 4,36,861 ആയി. 32,988 പേര്‍ കൂടി രോഗം ഭേദമായി ആശുപത്രി വിട്ടതോടെ ആകെ രോഗമുക്തരുടെ എണ്ണം 3,18,21,428. നിലവില്‍ 3,44,899 പേരാണ് ചികിത്സയിലുള്ളത്. പ്രതിവാര രോഗസ്ഥിരീകരണ നിരക്ക് 2.10%. കഴിഞ്ഞ 63 ദിവസമായി 3 ശതമാനത്തില്‍ താഴെയാണിത്. പ്രതിദിന രോഗസ്ഥിരീകരണ നിരക്ക് 2.45% ആണ്. കഴിഞ്ഞ 32 ദിവസമായി മൂന്ന് ശതമാനത്തില്‍ താഴെയാണ്.

pathram:
Related Post
Leave a Comment