സ്വർണവില പവന് 160 രൂപ കൂടി 35,520 രൂപയായി

സംസ്ഥാനത്ത് സ്വർണവില പവന് 160 രൂപ കൂടി 35,520 രൂപയായി. ഗ്രാമിനാകട്ടെ 20 രൂപ വർധിച്ച് 4440 രൂപയുമായി. 35,360 രൂപയായിരുന്നു കഴിഞ്ഞ ദിവസം പവന്റെ വില.

ആഗോള വിപണിയിൽ സ്‌പോട് ഗോൾഡ് വില ട്രോയ് ഔൺസിന് 1,793.68 ഡോളർ നിലവാരത്തിലാണ്. യുഎസ് ഫെഡ് റിസർവ് ചെയർമാൻ ജെറോം പവലിന്റെ പ്രഖ്യാപനത്തിന് കാതോർത്തിരിക്കുകയാണ് നിക്ഷേപകർ.

രാജ്യത്തെ കമ്മോഡിറ്റി വിപണിയായ എംസിഎക്‌സിൽ ഗോൾഡ് ഫ്യൂച്ചേഴ്‌സ് വില പത്ത് ഗ്രാമിന് 0.4ശതമാനം ഉയർന്ന് 47,430 രൂപയിലെത്തി. വെള്ളിയുടെ വിലയിലും സമാനമായ വർധനവുണ്ടായി.

pathram:
Related Post
Leave a Comment