14കാരിയെ പീഡിപ്പിച്ച് ഗർഭിണിയാക്കിയ രണ്ടാനച്ഛന് 30 വർഷം തടവും 25,000 രൂപ പിഴയും ശിക്ഷ വിധിച്ചു

ഹരിപ്പാട്: ഭാര്യയുടെ ആദ്യവിവാഹത്തിലെ മകളെ പീഡിപ്പിച്ച് ഗർഭിണിയാക്കിയ 70കാരന് 30 വർഷം തടവും 25,000 രൂപ പിഴയും ശിക്ഷ വിധിച്ചു.14 വയസുള്ള കുട്ടിയെ കഴിഞ്ഞ മൂന്നു വർഷമായി ഇയാൾ ഉപദ്രവിച്ചിരുന്നു.

സ്കൂളിലെ അധ്യാപകരാണു ആദ്യം ഇത് കണ്ടുപിടിച്ചത്. ശാരീരിക അവസ്ഥകണ്ട് അധ്യാപകർ കുട്ടിയെ ആശുപത്രിയിലാക്കുകയായിരുന്നു. പ്രതിക്കു രണ്ട് ആൺമക്കളാണുള്ളത്. ആദ്യഭാര്യ ഉപേക്ഷിച്ചതിനെത്തുടർന്നാണ് ഒരു മകളുള്ള സ്ത്രീയെ വിവാഹം കഴിക്കുന്നത്.

ഹരിപ്പാട് ഫാസ്റ്റ് ട്രാക് സ്‌പെഷ്യൽ കോടതി ജഡ്ജി കെ. വിഷ്ണുവാണ് ശിക്ഷവിധിച്ചത്. ഇരയായ പെൺകുട്ടി പ്രസവിച്ച കുഞ്ഞിനെ രണ്ടാംദിവസം അനാഥാലയത്തിലേക്കു മാറ്റിയിരുന്നു.

pathram:
Related Post
Leave a Comment