ഭാര്യയുടെ അക്കൗണ്ടിൽ നിന്ന് ഒരു കോടി രൂപ പിൻവലിച്ചു, നടനെതിരെ കേസ്

മുംബൈ: ഭാര്യയുടെ അക്കൗണ്ടിൽ നിന്നു ഒരു കോടി തട്ടിയെടുത്തെന്ന പരാതിയിൽ ബോളിവുഡ്/ടെലിവിഷൻ താരം കരൺ മെഹ്റയ്ക്കെതിരെ പൊലീസ് കേസെടുത്തു.താൻ അറിയാതെ അക്കൗണ്ടിൽ നിന്ന് ഒരു കോടി രൂപ പിൻവലിച്ചെന്നു കാട്ടി കരണിന്റെ ഭാര്യ നിഷ കഴിഞ്ഞ ദിവസം പരാതി നൽകിയിരുന്നു. ഇതിന്മേലാണ് കേസ്.

കരണിന്റെ രണ്ടു കുടുംബാംഗങ്ങൾക്കെതിരെയും കേസെടുത്തിട്ടുണ്ടെന്നു പൊലീസ് പറഞ്ഞു. ഭാര്യയെ മർദിച്ചെന്ന പരാതിയിൽ കഴിഞ്ഞ മേയ് 31നു കരണിനെ പൊലീസ് അറസ്റ്റു ചെയ്തിരുന്നു. ഈ കേസിൽ പിന്നീടു ജാമ്യം ലഭിച്ചു.

8 വർഷം മുൻപായിരുന്നു കരണിന്റെയും നിഷയുടെയും വിവാഹം. ഇവർക്കു 4 വയസ്സുള്ള ഒരു കുട്ടിയുമുണ്ട്.

pathram:
Related Post
Leave a Comment