വിസ്മയയെ മുന്‍പു മര്‍ദ്ദിച്ചിട്ടുണ്ടെന്ന് കിരണ്‍ ; ബന്ധുക്കളെയും ചോദ്യം ചെയ്യും

കൊല്ലം: തിങ്കളാഴ്ച തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയ വിസ്മയയുടെ വീട്ടുകാര്‍ നല്‍കിയ കാറിനെച്ചൊല്ലി തര്‍ക്കമുണ്ടായിരുന്നതായി ഭര്‍ത്താവ് കിരണ്‍കുമാര്‍ പൊലീസിനു മൊഴി നല്‍കി. ഇതിന്റെ പേരില്‍ പലതവണ തര്‍ക്കമുണ്ടായെന്നും വിസ്മയയെ മുന്‍പു മര്‍ദ്ദിച്ചിട്ടുണ്ടെന്നും കിരണ്‍ പൊലീസിനോടു സമ്മതിച്ചു. എന്നാല്‍ മരിക്കുന്നതിന്റെ തലേന്നു മര്‍ദിച്ചിട്ടില്ല. ഞായറാഴ്ച രാത്രി വഴക്കുണ്ടായി. വീട്ടില്‍ പോകണമെന്ന് വിസ്മയ പറഞ്ഞപ്പോള്‍ നേരം പുലരട്ടെയെന്നു താന്‍ പറഞ്ഞു. തുടര്‍ന്നാണ് മരണമെന്നും കിരണ്‍ മൊഴി നല്‍കി

കിരണ്‍കുമാറിനെ പൊലീസ് അറസ്റ്റ്‌ െചയ്തു. ഗാര്‍ഹിക പീഡനം, സ്ത്രീധന പീഡനമരണം എന്നീ വകുപ്പുകള്‍ ചുമത്തിയാണ് കേസ്. കിരണിന്റെ ബന്ധുക്കളെയും ചോദ്യംചെയ്യുമെന്നു പൊലീസ് അറിയിച്ചു. തിങ്കളാഴ്ച രാത്രിയാണ് അസിസ്റ്റന്റ് മോട്ടോര്‍ വെഹിക്കിള്‍ ഇന്‍സ്‌പെക്ടറായ കിരണ്‍ കുമാറിനെ പൊലീസ് കസ്റ്റഡിയില്‍ എടുത്തത്.

സംഭവത്തില്‍ ഗാര്‍ഹിക, സ്ത്രീധന പീഡനത്തിനു വനിതാ കമ്മിഷന്‍ കേസെടുത്തിട്ടുണ്ട്. കമ്മിഷന്‍ അംഗം ഷാഹിദ കമാല്‍ വിസ്മയയുടെ നിലമേലിലെ വീട് സന്ദര്‍ശിച്ചു. തിങ്കളാഴ്ച പുലര്‍ച്ചെയാണ് ഭര്‍ത്താവ് കിരണിന്റെ വീട്ടിലെ രണ്ടാം നിലയിലെ കിടപ്പുമുറിയോട് ചേര്‍ന്ന ശുചിമുറിയുടെ വെന്റിലേഷനില്‍ വിസ്മയയെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്.

pathram:
Leave a Comment