ഷിംല: ഹിമാചൽ പ്രദേശ് സർക്കാർ സംസ്ഥാനത്ത് കോവിഡ് നിയന്ത്രണങ്ങളിൽ ഇളവ് വരുത്തിയതോടെ ഷിംലയിലേക്ക് സഞ്ചാരികളുടെ ഒഴുക്ക്. സംസ്ഥാന അതിർത്തിയായ പർവാണുവിൽ സഞ്ചാരികളുടെ വൻ തിരക്കും വാഹനക്കുരുക്കുമാണ് ഈ ദിവസങ്ങളിൽ അനുഭവപ്പെടുന്നത്.
കോവിഡ് ഇ-പാസ് ഉള്ളവരെ മാത്രമാണ് പോലീസ് അതിർത്തിയിലൂടെ കടത്തിവിടുന്നത്. വടക്കേ ഇന്ത്യയിൽ ചൂട് കൂടിയതോടെയാണ് ഇതിന് ശമനം തേടി ആളുകൾ ഷിംലയിലേക്ക് എത്തുന്നത്.
കഴിഞ്ഞ വെള്ളിയാഴ്ചയാണ് ഹിമാചൽ പ്രദേശിൽ കോവിഡ് നിയന്ത്രണങ്ങളിൽ ഇളവ് പ്രഖ്യാപിച്ചുകൊണ്ടുള്ള മാർഗനിർദേശങ്ങൾ പുറത്തിറക്കിയത്. നിരോധനാജ്ഞ പിൻവലിച്ചു. സംസ്ഥാനത്തേക്ക് പ്രവേശിക്കുന്നതിന് ആർടിപിസിആർ പരിശോധനാഫലം വേണ്ടെന്നുമാണ് പുതിയ നിർദേശം.
സംസ്ഥാനത്ത് ഇതുവരെ 19,85,50 പേർക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. നിലവിൽ 4777 പേരാണ് ചികിത്സയിലുള്ളത്.
Leave a Comment