പഠിക്കാന്‍ ഫോണ്‍ വാങ്ങി നല്‍കണമെന്ന് അഭ്യര്‍ഥിച്ച് വിദ്യാര്‍ഥികള്‍;ആവശ്യം സാധിച്ചു കൊടുത്ത് പോലിസ്

കൊച്ചി: ‘എന്റെ അവസ്ഥ മനസിലാക്കി തുടര്‍ പഠനത്തിന് സ്മാര്‍ട്ട് ഫോണ്‍ വാങ്ങി നല്‍കിയ എസ്പി യ്ക്ക് നന്ദി….” ഫോണ്‍ കിട്ടിയ സന്തോഷത്തില്‍ മേഘനാഥന്‍ ജില്ലാ പോലിസ് മേധാവി കെ കാര്‍ത്തിക്കിന് അയച്ച സന്ദേശമാണിത്. കഴിഞ്ഞ ദിവസം ബി എ കമ്യൂണിക്കേറ്റീവ് ഇംഗ്ലീഷിന് പഠിക്കുന്ന മേഘനാഥന്‍ എറണാകുളം റൂറല്‍ ജില്ലാ പോലീസ് മേധാവിയ്ക്ക് ഒരു മെയില്‍ അയച്ചു.

‘ സര്‍ എനിക്ക് ഒണ്‍ലൈന്‍ ക്ലാസ് അറ്റന്‍ഡ് ചെയ്യാന്‍ മൊബൈല്‍ ഫോണില്ല. വാങ്ങാന്‍ പണവുമില്ല….. സഹായിക്കുമോ……’ എന്നതായിരുന്നു സന്ദേശം.സംഭവത്തിന്റെ നിജസ്ഥിതി അന്വേഷിക്കാന്‍ എസ് പി ചോറ്റാനിക്കര എസ്എച്ച്ഒ ജി സന്തോഷ്‌കുമാറിനെ ചുമതലപ്പെടുത്തി. അന്വേഷണത്തില്‍ മേഘനാഥന്‍ പറഞ്ഞത് സത്യമാണെന്ന് എസ്എച്ച്ഒ റിപ്പോര്‍ട്ടും നല്‍കി. പിറ്റേന്ന് തന്നെ വിദ്യാര്‍ഥിയ്ക്ക് പഠനാവശ്യത്തിന് ഉതുകുന്ന ഫോണ്‍ നല്‍കി പോലീസ്, ഒപ്പം പഠിച്ച് മിടുക്കാനാകാനുളള ആശംസയും…..തന്റെ അവസ്ഥ മനസിലാക്കി ഫോണ്‍ സമ്മാനിച്ച എസ്പി യെ നേരിട്ട് കണ്ട് നന്ദി അറിയിക്കാനിരിക്കുകയാണ് വിദ്യാര്‍ഥി

ആലുവയില്‍ ഏഴാം ക്ലസില്‍ പഠിക്കുന്ന വിദ്യാര്‍ഥിനിക്ക് സര്‍പ്രൈസുമായി പോലീസെത്തി. ഒണ്‍ലൈന്‍ ക്ലാസില്‍ പങ്കെടുക്കുവാന്‍ മൊബൈല്‍ ഫോണ്‍ ഇല്ല എന്നതായിരുന്നു കുട്ടിയുടെ സങ്കടം. പുതിയത് വാങ്ങിക്കൊടുക്കാന്‍ അച്ചനുമമ്മയ്ക്കും നിവൃത്തിയില്ല. നിത്യവൃത്തിക്കു തന്നെ ബുദ്ധിമുട്ട്…. താമസമാണെങ്കില്‍ വാടക വീട്ടില്‍. അങ്ങനെയിരിക്കെയാണ് ഫോണില്ലാത്ത സങ്കടം പോലിസിനെ അറിയിക്കുന്നത്.

എസ്പി യുടെ നിര്‍ദേശത്തെ തുടര്‍ന്ന് മണിക്കൂറുകള്‍ക്കുള്ളില്‍ പുതിയ ഫോണുമായി ആലുവ ഈസ്റ്റ് പോലിസ് വിദ്യാര്‍ഥിനിയുടെ വീട്ടിലെത്തി എസ്‌ഐ വിപിന്‍ ചന്ദ്രന്‍ ഫോണ്‍ കൈമാറി.ഫോണ്‍ കിട്ടിയപ്പോള്‍ കുട്ടിക്ക് സന്തോഷം. ജനമൈത്രി സിആര്‍ ഒ പിസുരേഷ്, എസ്‌സിപിഒ സജീവ് കുമാര്‍ എന്നിവരും ഫോണ്‍ കൈമാറിയ ചടങ്ങില്‍ പങ്കെടുത്തു.

pathram desk 1:
Related Post
Leave a Comment