ന്യൂഡൽഹി: രാജ്യത്തെ കോവിഡ് കേസുകൾ കുറയുന്നു. കഴിഞ്ഞ 24 മണിക്കൂറിനിടെ 1,32,364 പേർക്ക് കോവിഡ് സ്ഥിരീകരിച്ചു. 2713 പേർ മരിച്ചതായും കേന്ദ്ര ആരോഗ്യമന്ത്രാലയം അറിയിച്ചു. രാജ്യത്തുടനീളം 2,85,74,350 പേർക്കാണ് ഇതുവരെ രോഗം സ്ഥിരീകരിച്ചത്. ഇതിൽ 2,65,97,655 പേർ രോഗമുക്തരായി. കഴിഞ്ഞ 24 മണിക്കൂറിനിടെ മാത്രം 2,07,071 പേർ രോഗമുക്തി നേടി.
വിവിധ സംസ്ഥാനങ്ങളിലായി 16,35,993 പേരാണ് നിലവിൽ ചികിത്സയിൽ തുടരുന്നത്. 3,40,702 പേരുടെ ജീവൻ ഇതുവരെ കോവിഡ് കവർന്നു.പുതിയ രോഗികളുടെ എണ്ണത്തിൽ തമിഴ്നാടാണ് മുന്നിൽ. കഴിഞ്ഞ 24 മണിക്കൂറിനിടെ 24,405 പേർക്ക് തമിഴ്നാട്ടിൽ രോഗം സ്ഥിരീകരിച്ചു. രോഗികളുടെ എണ്ണത്തിൽ കേരളം, കർണാടക, മഹാരാഷ്ട്ര, ആന്ധ്രാപ്രദേശ് എന്നീ സംസ്ഥാനങ്ങളാണ് തൊട്ടുപിന്നിലുള്ളത്.
രാജ്യത്തുടനീളം 22,41,09,448 പേർക്ക് ഇതുവരെ കോവിഡ് പ്രതിരോധ വാക്സിൻ നൽകി. 35,74,33,846 പേരുടെ സാംപിൾ ഇതുവരെ പരിശോധിച്ചു. ഇതിൽ വ്യാഴാഴ്ച മാത്രം 20,75,428 സാംപിളുകൾ പരിശോധിച്ചുവെന്നും ഐസിഎംആർ കണക്കുകൾ വ്യക്തമാക്കുന്നു.
Leave a Comment