കൊവിഡ് പശ്ചാത്തലമാക്കി ഒരു പ്രണയ കഥ; 14 ഡേയ്സ് ഓഫ് ലൗ എത്തി

നഹാസ് ഹിദയത്ത് സംവിധാനം ചെയ്ത 14 ഡേയ്സ് ഓഫ് ലൗ എന്ന ഹ്രസ്വചിത്രം പുറത്തിറങ്ങി. സർക്കസ് ഗൺ മലയാളം എന്ന യൂട്യൂബ് ചാനലി ചിത്രം റിലീസ് ചെയ്തിരിക്കുന്നത്. ദുൽഖർ സൽമാനുൾപ്പടെ നിരവധിപ്പേർ ചിത്രം സമൂഹ മാധ്യമങ്ങളിലൂടെ പങ്കുവെച്ചിട്ടുണ്ട്.

‘നയന എൽസയ്ക്കും ഉണ്ണി ലാലുവിനും നഹാസ് ഹിദയത്തിനും ചിത്രത്തിന്റെ മറ്റ് അണിയറപ്രവത്തകർക്കും ഏല്ലാവിധ ആശംസകളും’, ദുൽഖർ ഫേസ്ബുക്കിൽ കുറിച്ചു.

കൊവിഡ് പശ്ചാത്തലമാക്കി ഒരുക്കിയ വളരെ മനോഹരമായ പ്രണയകഥയാണ് 14ഡേയ്സ് ഓഫ് ലൗ. ടിക് ടോക് താരം ഉണ്ണി ലാലു,സിനിമ താരം നയന എൽസയും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചിരിക്കുന്നത്

സംഗീത സംവിധായകൻ ജോയൽ ജോൺസ് തന്നെ ആലപിച്ച ഹലോ ഹലോ എന്നൊരു പ്രണയ ഗാനത്തിന് വരികൾ ടിറ്റോ പി തങ്കച്ചൻ നിർവഹിച്ചിരിക്കുന്നത്. സില്ലി മങ്ക്സ് ആണ് 14ഡേയ്സ് ഓഫ് ലൗ നിർമ്മിച്ചിരിക്കുന്നത്.

pathram desk 1:
Related Post
Leave a Comment