ചില കേന്ദ്രമന്ത്രിമാര്‍ക്ക് കുട്ടികള്‍ മൂന്ന്: ലക്ഷദ്വീപുകാര്‍ക്ക് അത് അയോഗ്യതയും വിലക്കും-മഹുവ

ന്യൂഡൽഹി: രണ്ട് മക്കളിൽ കൂടുതലുള്ളവർക്ക് പഞ്ചായത്ത് തിരഞ്ഞെടുപ്പിൽ മത്സരിക്കാൻ വിലക്ക് കൽപിക്കുന്ന ലക്ഷദ്വീപ് അഡ്മിനിസ്ട്രേറ്ററുടെ നിയമനിർമാണത്തിനെതിരെ തൃണമൂൽ കോൺഗ്രസ് എം.പി. മഹുവാ മോയിത്ര. ട്വിറ്ററിലൂടെയാണ് മഹുവയുടെ പ്രതികരണം.

മൂന്നുമക്കൾ വീതമുള്ള നിരവധിപേരിൽ ഉൾപ്പെടുന്നവരാണ് നിലവിലെ പ്രതിരോധമന്ത്രിയും വിദേശകാര്യമന്ത്രിയും റോഡ് ഗതാഗത മന്ത്രിയും. അപ്പോൾ എങ്ങനെയാണ് രണ്ട് മക്കളിൽ കൂടുതലുള്ളത് ലക്ഷദ്വീപിലെ പഞ്ചായത്ത് തിരഞ്ഞെടുപ്പിൽ മത്സരിക്കുന്നത് അയോഗ്യതയാക്കുന്ന കരടു നിയമം അവതരിപ്പിക്കാൻ ബി.ജെ.പി. അഡ്മിനിസ്ട്രേറ്റർക്ക് സാധിക്കുക- മഹുവ ആരാഞ്ഞു.

pathram desk 1:
Related Post
Leave a Comment