കോവിഡ് നിയന്ത്രണങ്ങളിൽനിന്ന് രക്ഷപ്പെടാൻ 161 ബന്ധുക്കളുമായി ‘ആകാശ വിവാഹം’

മധുര: കോവിഡ് രണ്ടാം തരംഗം അതിരൂക്ഷമായി പടരുന്നതിനിടെ, വിവാഹത്തിനായി നിയന്ത്രണങ്ങൾ മറികടക്കാൻ അസാധാരണ മാർഗം സ്വീകരിച്ച ദമ്പതികളുടെ ചിത്രങ്ങൾ ചർച്ചയാകുന്നു. വ്യാപനം അതിരൂക്ഷമായ തമിഴ്നാട്ടിൽ കർശന നിയന്ത്രണങ്ങളാണു സർക്കാർ ഏർപ്പെടുത്തിയിരിക്കുന്നത്. എന്നാൽ കുടുംബാംഗങ്ങളുമായി ഒത്തൊരുമിച്ച് വിവാഹത്തിൽ പങ്കെടുക്കാൻ മഥുരയിലെ ദമ്പതികൾ സ്വീകരിച്ച മാർഗമാണ് വിമർശനവിധേയമാകുന്നത്.

ചാർട്ടർ ചെയ്ത വിമാനത്തിൽ 161 കുടുംബാംഗങ്ങളുമായി ആകാശത്തുവച്ചായിരുന്നു മധുരയിൽനിന്നുള്ള രാകേഷ് – ദക്ഷിണ എന്നിവരുടെ വിവാഹം. നിലവിൽ തമിഴ്നാട് സർക്കാരിന്റെ നിയന്ത്രണം അനുസരിച്ച് 50ൽ കൂടുതൽ പേർക്ക് വിവാഹ ചടങ്ങിൽ പങ്കെടുക്കാനാകില്ല.

<ഞായർ രാവിലെ ഏഴിന് മധുര വിമാനത്താവളത്തിൽനിന്നു പറന്നുയർന്ന ‘വിവാഹ വിമാനം’ രണ്ടുമണിക്കൂറോളം ആകാശത്തു വട്ടമിട്ടു പറന്നു. മധുര മീനാക്ഷിയമ്മൻ ക്ഷേത്രത്തിനു മുകളിൽ പറന്ന സമയത്താണ് വരൻ വധുവിന് താലി ചാർത്തിയതെന്നും മാധ്യമങ്ങളുടെ റിപ്പോർട്ടിൽ പറയുന്നു. പുറത്തുവന്ന ദൃശ്യങ്ങളിൽ വിവാഹസംഘത്തിലെ ആളുകൾ കൃത്യമായി മാസ്ക് ധരിക്കുന്നില്ലെന്നതും സാമൂഹിക അകലം പാലിക്കുന്നില്ലെന്നതും വ്യക്തമാണ്. ‘അപൂർവ ലംഘന’മാണിതെന്ന് എസ്പി സുജിത് കുമാർ പറഞ്ഞു. എങ്ങനെ കേസ് റജിസ്റ്റർ ചെയ്യണമെന്നതിൽ തീരുമാനം എടുത്തിട്ടില്ലെന്നും അറിയിച്ചു. അതേസമയം, ഇത്രയും വലിയ ജനക്കൂട്ടം സംഘടിച്ച സംഭവത്തിൽ വിമാനക്കമ്പനിയോടും വിശദീകരണം ആവശ്യപ്പെട്ടിട്ടുണ്ട്. ഒരു സ്വകാര്യ വിമാനക്കമ്പനി ചാർട്ടേർഡ് സർവീസിന് അനുമതി തേടിയപ്പോൾ നൽകിയെന്നും എന്നാൽ വിവാഹ സംഘമാണെന്ന് അറിഞ്ഞിരുന്നില്ലെന്നും വിമാനത്താവള ഡയറക്ടർ എസ്. സെന്തിൽ വാളവൻ പറഞ്ഞു. ഇതു കോവിഡ് പ്രതിരോധ ചട്ടങ്ങളുടെ നഗ്നമായ ലംഘമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. അതേസമയം, എല്ലാ ബന്ധുക്കളും ആർടി – പിസിആർ പരിശോധനയ്ക്കു വിധേയരായി നെഗറ്റീവ് സർട്ടിഫിക്കറ്റ് ഉള്ളവരാണെന്ന നിലപാടാണ് ദമ്പതികൾ സ്വീകരിച്ചിരിക്കുന്നത്. എന്നാൽ സംഭവത്തിൽ അന്വേഷണം നടക്കുകയാണെന്നും ഉചിതമായ നടപടി സ്വീകരിക്കുമെന്നും ജില്ലാ കലക്ടർ വ്യക്തമാക്കി. class="twitter-tweet">

A couple tied the knot on-board a chartered flight from Madurai, Tamil Nadu. Their relatives & guests were on the same flight.

"A SpiceJet chartered flight was booked y'day from Madurai. Airport Authority officials unaware of the mid-air marriage ceremony," says Airport Director pic.twitter.com/wzMCyMKt5m

— ANI (@ANI) May 24, 2021

pathram desk 1:
Related Post
Leave a Comment