ഡ്യൂട്ടിക്കിടയില്‍ മൊബൈല്‍ ഫോണ്‍ ഉപയോഗിക്കുന്നത് നിയന്ത്രിച്ചുകൊണ്ട് ഉത്തരവ്

തിരുവനന്തപുരം: സുപ്രധാന ഡ്യൂട്ടികളില്‍ നിയോഗിച്ചിട്ടുള്ള പോലീസ് ഉദ്യോഗസ്ഥര്‍ മൊബൈല്‍ ഫോണ്‍ ഉപയോഗിക്കുന്നത് നിയന്ത്രിച്ചുകൊണ്ട് ഉത്തരവ്. ഡ്യൂട്ടിയില്‍ വീഴ്ചവരുത്തുന്നതായി കണ്ടതിനെത്തുടര്‍ന്നാണിത്.

രാജ്ഭവന്‍, സെക്രട്ടേറിയറ്റ്, ഹൈക്കോടതി തുടങ്ങി അതിസുരക്ഷവേണ്ട മേഖലയില്‍ നിയോഗിച്ചിട്ടുള്ള പോലീസുകാര്‍ നടപ്പാതകളിലും ഇരുചക്ര വാഹനങ്ങളിലുമൊക്കെ മൊബൈല്‍ഫോണില്‍ നോക്കിയിരിക്കുന്നത് ഗുരുതര വീഴ്ചയാണെന്ന് എ.ഡി.ജി.പി. മനോജ് എബ്രഹാം ഇറക്കിയ ഉത്തരവില്‍ പറയുന്നു.

അനാവശ്യ മൊബൈല്‍ഫോണ്‍ ഉപയോഗം തടയാന്‍ ബന്ധപ്പെട്ട ഉദ്യോഗസ്ഥര്‍ നടപടിയെടുക്കണമെന്നും ഉത്തരവില്‍ പറയുന്നു.

pathram:
Related Post
Leave a Comment