കൊച്ചി കോര്‍പ്പറേഷന്‍ കൗണ്‍സിലറും സിപിഎം നേതാവുമായ കെ കെ ശിവന്‍ (55) കോവിഡ് ബാധിച്ചു മരിച്ചു. കമ്മട്ടിപ്പാടം (ഗാന്ധിനഗര്‍) ഡിവിഷനില്‍നിന്നുള്ള കൗണ്‍സിലര്‍ ആയിരുന്നു. സിഐടിയു എറണാകുളം ജില്ലാ കമിറ്റിയംഗവും ഹെഡ് ലോഡ് ആന്റ് ജനറല്‍ വര്‍ക്കേഴ്‌സ് ജില്ലാ സെക്രട്ടറിയുമായിരുന്നു. പട്ടികജാതി ക്ഷേമസമിതി എറണാകുളം ജില്ലാ ട്രഷറര്‍, വൈറ്റില സിപിഎം എരിയ കമ്മിറ്റിയംഗം എന്നി നിലകളില്‍ പ്രവര്‍ത്തിച്ചുവരികയായിരുന്നു. കൊവിഡ് ബാധിതനായ ശിവനെ കഴിഞ്ഞ ദിവസമാണ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ഇന്ന് രാവിലെയോടെ സ്ഥിതി വഷളാകുകയായിരുന്നു.
- pathram desk 1 in HEALTHKeralaLATEST UPDATESMain sliderNEWS
കൊച്ചി കോര്‍പ്പറേഷന്‍ കൗണ്‍സിലര്‍ കൊവിഡ് ബാധിച്ച് മരിച്ചു
Related Post
Leave a Comment