ഹൈദരാബാദിന് പിന്നാലെ യുപി മൃഗശാലയിലെ സിംഹങ്ങള്‍ക്കും കോവിഡ്

ലക്‌നൗ: ഹൈദരാബാദിന് പിന്നാലെ യുപി മൃഗശാലയിലെ സിംഹങ്ങള്‍ക്കും കോവിഡ് സ്ഥിരീകരിച്ചു. ഉത്തര്‍പ്രദേശിലെ ിറ്റാവ സഫാരി പാര്‍ക്കിലെ രണ്ട് പെണ്‍ സിംഹങ്ങള്‍ക്കാണ് കോവിഡ് സ്ഥിരീകരിച്ചിരിക്കുന്നത്.

ഇതോടെ ഇവയെ ഐസോലേഷനിലേക്ക് മാറ്റിയിരിക്കുകയാണ്. കോവിഡിനെ തുടര്‍ന്ന് പാര്‍ക്ക് അടച്ചു. മൃഗങ്ങളെ പരിപാലിക്കുന്ന ജീവനക്കാരില്‍ നിന്ന് കോവിഡ് പകര്‍ന്നതാകാമെന്ന് ഇന്ത്യന്‍ വെറ്ററിനറി റിസര്‍ച് ഇന്‍സ്റ്റിറ്റ്യൂട്ട് ജോയിന്റ് ഡയറക്ടര്‍ പ്രതികരിച്ചു.

കഴിഞ്ഞ ദിവസമാണ് ഹൈദരാബാദിലെ നെഹ്‌റു സുവോളജി പാര്‍ക്കിലെ ഏഷ്യന്‍ സിംഹങ്ങള്‍ക്ക് രോഗബാധ സ്ഥിരീകരിച്ചത്. പാര്‍ക്കില്‍ എട്ട് സിംഹങ്ങള്‍ക്കാണ് വൈറസ് സ്ഥിരീകരിച്ചത്. സാര്‍സ് കോവി-2 വൈറസ് ആണ് ഇവയില്‍ കണ്ടെത്തിയത്.

pathram:
Related Post
Leave a Comment