തിരുവനന്തപുരം: ഓക്‌സിജന്‍ ആവശ്യകത വര്‍ധിക്കുന്ന സാഹചര്യത്തില്‍ കടുത്ത നടപടികളുമായി സര്‍ക്കാര്‍.നിറഞ്ഞതോ ഒഴിഞ്ഞതോ ആയ മെഡിക്കല്‍ ഓക്‌സിജന്‍ സിലിണ്ടറുകള്‍ പൂഴ്ത്തിവെയ്ക്കാന്‍ അനുവദിക്കില്ല. കരിഞ്ചന്തയില്‍ ഓക്‌സിജന്‍ വില്‍പന, വിലകൂട്ടി വില്‍പ്പന എന്നിവയ്‌ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കാന്‍ ചീഫ് സെക്രട്ടറി നിര്‍ദേശം നല്‍കി.
ഉപയോഗിച്ച ശേഷം സിലിണ്ടറുകള്‍ മടക്കി നല്‍കണം. പൂഴ്ത്തിവെയ്ക്കാനോ കൃത്രിമക്ഷാമം ഉണ്ടാക്കാനോ അനുവദിക്കില്ല. നൈട്രജന്‍, ഹീലിയം സിലി്ടറുകള്‍ ജില്ലാ കളക്ടര്‍ ചുമതലപ്പെടുത്തുന്ന വ്യക്തികള്‍ക്ക് കൈമാറണം. ഇതിനെ മെടിക്കല്‍ ഉപയോഗത്തിനായി മാറ്റിയെടുക്കും.
ഓക്‌സിജന്റെ സ്‌റ്റോക് കൃത്യമായി സര്‍ക്കാരിനെ അറിയിക്കണമെന്നും നിര്‍ദേശമുണ്ട്.മെഡിക്കല്‍ ഓക്‌സിജന്‍ നീക്കത്തിന് ഗ്രീന്‍ കോറിഡോര്‍ സംവിധാനമൊരുക്കും.
Leave a Comment