തിരുവനന്തപുരം: സംസ്ഥാനത്ത് ശനിയാഴ്ച മുതല്‍ ഏര്‍പ്പെടുത്തുന്ന സമ്പൂര്‍ണ ലോക്ഡൗണുമായി ബന്ധപ്പെട്ട മാര്‍ഗരേഖ പുറത്തിറങ്ങി. ഭക്ഷ്യവസ്തുക്കള്‍ വില്‍ക്കുന്ന കടകള്‍ക്ക് രാത്രി 7.30 വരെ പ്രവര്‍ത്തിക്കാമെന്ന് മാര്‍ഗരേഖ വ്യക്തമാക്കുന്നു. എല്ലാ കടകളും പരമാവധി ഹോം ഡെലിവറി സംവിധാനം ഏര്‍പ്പെടുത്തണം. പെട്രോള്‍ പമ്പുകള്‍, കോള്‍ഡ് സ്‌റ്റോറേജുകള്‍, സുരക്ഷാ ഏജന്‍സികള്‍ എന്നിവയ്ക്കും പ്രവര്‍ത്തിക്കാം. ആരോഗ്യ മേഖലയുമായി ബന്ധപ്പെട്ട സ്ഥാപനങ്ങള്‍ക്ക് പ്രവര്‍ത്തിക്കാന്‍ അനുമതിയുണ്ട്.
കേന്ദ്ര, സംസ്ഥാന സര്‍ക്കാര്‍ ഓഫീസുകളില്‍ അവശ്യ സേവനങ്ങള്‍ നല്‍കുന്നവ മാത്രമെ പ്രവര്‍ത്തിക്കൂ. എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങളും അടച്ചിടണം. ട്രെയിനിങ്, റിസര്‍ച്ച്, കോച്ചിങ് സെന്ററുകളെല്ലാം ഇതില്‍ ഉള്‍പ്പെടും.
എല്ലാ ആരാധനാലയങ്ങളും അടച്ചിടണം. റെയില്‍, വിമാന സര്‍വീസുകള്‍ ഒഴികെയുള്ള ഗതാഗതം അനുവദിക്കില്ല. ബാങ്കുകള്‍ രാവിലെ 10 മുതല്‍ ഒരു മണിവരെ പൊതുജനങ്ങള്‍ക്കുവേണ്ടി പ്രവര്‍ത്തിക്കും.
Leave a Comment