നിയമസഭാ തെരഞ്ഞെടുപ്പ് പരാജയത്തിന്റെ പശ്ചാത്തലത്തില്‍ കെപിസിസി അധ്യക്ഷ സ്ഥാനത്തുനിന്നും ഒഴിയാന്‍ മുല്ലപ്പള്ളി രാമചന്ദ്രനോട് കോണ്‍ഗ്രസ് ദേശീയ നേതൃത്വം ആവശ്യപ്പെട്ടതായി റിപ്പോർട്ട്. രണ്ട് ദിവസത്തിനകം മുല്ലപ്പള്ളി സ്ഥാനം ഒഴിഞ്ഞേക്കും എന്നാണ് റിപ്പോർട്ട്.
രണ്ട് ദിവസത്തിനകം മുല്ലപ്പള്ളിയുടെ സ്വമേധയാ ഉള്ള രാജിയുണ്ടാവന്നില്ലെങ്കില്‍ ഇക്കാര്യം ഔപചാരികമായി ആവശ്യപ്പെടാനാണ് എഐസിസി യുടെ തീരുമാനം എന്നാണ് റിപ്പോർട്ടുകൾ പുറത്ത് വരുന്നത്.
തെരഞ്ഞെടുപ്പ് പ്രചാരണങ്ങള്‍ക്കിടയില്‍ത്തന്നെ മുല്ലപ്പള്ളിയെ അധ്യക്ഷ സ്ഥാനത്തുനിന്നും മാറ്റാന്‍ നീക്കമുണ്ടായിരുന്നു. കെ സുധാകരന്‍ ഉള്‍പ്പെടെയുള്ളവര്‍ ഇക്കാര്യം ആവശ്യപ്പെടുകയും ചെയ്തിരുന്നു.
കേരളത്തിലും പശ്ചിമ ബംഗാളിലും കോണ്‍ഗ്രസ് സഖ്യത്തിന് വന്‍ തിരിച്ചടിയാണ് നേരിടേണ്ടി വന്നത്. സംസ്ഥാനത്ത് 99 സീറ്റുമായി എല്‍ഡിഎഫ് അധികാരത്തുടര്‍ച്ച നേടിയപ്പോള്‍ യുഡിഎഫ് 41 സീറ്റുകളില്‍ ഒതുങ്ങി. 22 സീറ്റുകളാണ് കോണ്‍ഗ്രസിന് ലഭിച്ചത്.
തെരഞ്ഞെടുപ്പിൽ വൻ തോൽവി ഏറ്റുവാങ്ങിയ ബിജെപി സംസ്ഥാന നേതൃത്വത്തിന് എതിരേ കേന്ദ്രത്തിൻ്റെ നടപടി ഉണ്ടാകാനും ഇടയുണ്ട്.
Leave a Comment