ന്യൂഡല്‍ഹി: രാജ്യത്ത് പ്രതിദിന കോവിഡ് രോഗികളുടെ എണ്ണവും മരണസംഖ്യയും കുതിച്ചുയര്‍ന്നു. 3.6 ലക്ഷത്തിലേറെ പേര്‍ക്ക് ഇന്നലെ കോവിഡ് സ്ഥിരീകരിച്ചു. 3,293 പേരാണ് കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ മരണമടഞ്ഞത്. ഇതോടെ ആകെ കോവിഡ് മരണം 2 ലക്ഷം പിന്നിട്ടു. 2.6 ലക്ഷത്തിലേറെ പേര്‍ക്ക് ഇന്നലെ രോഗമുക്തി ലഭിച്ചു. 29 ലക്ഷത്തിലേറെ പേരാണ് നിലവില്‍ ചികിത്സയിലുള്ളത്.
കൃത്യമായി പറഞ്ഞാല്‍, 3,60,960 പേര്‍ക്കാണ് ഇന്നലെ കോവിഡ് സ്ഥിരീകരിച്ചത്. 3293 പേര്‍ മരിച്ചു. 2,61,162 പേര്‍ രോഗമുക്തി നേടിയെന്ന് കേന്ദ്ര ആരോഗ്യമന്ത്രാലയം വ്യക്തമാക്കുന്നു.
ഇതുവരെ 1,79,97,267 പേരിലേക്ക് കോവിഡ് എത്തി. 1,48,17,371 പേര്‍ രോഗമുക്തി നേടി. 2,01,187 ആണ് ആകെ മരണം. 29,78,709 പേര്‍ നിലവില്‍ ചികിത്സയിലുണ്ട്. 14,78,27,367 പേരാണ് ഇതുവരെ കോവിഡ് വാക്‌സിന്‍ സ്വീകരിച്ചത്.
രാജ്യത്ത് ഇതുവരെ 28,27,03,789 സാംപിള്‍ ടെസ്റ്റുകള്‍ നടത്തി. ഇന്നലെ മാത്രം 17,23,912 ടെസ്റ്റുകളാണ് നടത്തിയതെന്ന് ഐ.സി.എം.ആര്‍ അറിയിച്ചു.
18 വയസ്സ് മുതലുള്ളവര്‍ക്ക് വാക്‌സിന്‍ സ്വീകരിക്കുന്നതിനുള്ള രജിസ്‌ട്രേഷന്‍ ഇന്ന് മുതല്‍ ആരംഭിക്കുകയാണ്. അടുത്ത മാസം ഒന്ന് മുതലാണ് നാലാംഘട്ട വാക്‌സിനേഷന്‍ ആരംഭിക്കുക.
Leave a Comment