കൊച്ചി: നഗരത്തിലെ ആഡംബര ഹോട്ടലുകളില്‍ ഡിജെ പാര്‍ട്ടികളിലെത്തിയവരിലധികവും മറ്റു ജില്ലകളില്‍ നിന്നുള്ളവര്‍. പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, തിരുവനന്തപുരം ജില്ലകളില്‍ നിന്നുള്ളവരും ഡിജെ പാര്‍ട്ടിക്കെത്തിയിട്ടുണ്ട്. എക്‌സൈസും കസ്റ്റംസ് പ്രിവന്റീവ് വിഭാഗവും ചേര്‍ന്ന് 3 ആഡംബര ഹോട്ടലുകളിലെ ഡിജെ പാര്‍ട്ടികളില്‍ നടത്തിയ പരിശോധനയില്‍ ഒരിടത്തുനിന്നു ലഹരിമരുന്നു കണ്ടെത്തുകയും ഡിജെ അടക്കം 4 പേരെ അറസ്റ്റ് ചെയ്യുകയും ചെയ്തിരുന്നു. ഇതുസംബന്ധിച്ച കേസില്‍ ഡിജെ പാര്‍ട്ടികളില്‍ പങ്കെടുത്തവരുടെ മൊഴി എക്‌സൈസ് രേഖപ്പെടുത്തുന്നതു തുടരുകയാണ്.
ഹോട്ടലുകളില്‍ എത്തിയവരില്‍ പത്തും ഇരുപതും ആളുകളുടെ പേരുകള്‍ ഒറ്റ ഫോണ്‍ നമ്പറിനു കീഴെയാണു ചേര്‍ത്തിരിക്കുന്നത്. തന്റെ ഫോണ്‍ നമ്പറിനു കീഴെയുള്ളവരെ അറിയില്ലെന്നാണു പലരും മൊഴി നല്‍കുന്നത്. വാരാന്ത്യം ബീയറും നൃത്തവുമായി ‘അടിച്ചു പൊളിക്കാന്‍’ എത്തിയതാണെന്നും മറ്റു കാര്യങ്ങളൊന്നും അറിയില്ലെന്നും ലഹരിമരുന്ന് ഉപയോഗിക്കാറില്ലെന്നുമാണു മിക്കവരും നല്‍കുന്ന മൊഴി. ഡിജെയോടുള്ള ആരാധന കാരണം പാര്‍ട്ടിക്കെത്തിയ സ്ത്രീകളുമുണ്ട്.
ഫാഷന്‍ ഡിസൈനര്‍മാരായ ഭാര്യയും ഭര്‍ത്താവുമെത്തിയതു പാര്‍ട്ടിക്കിടെ സ്വന്തം ഡിസൈനുകള്‍ക്കുള്ള വിപണി സാധ്യത പരിഗണിച്ചാണ്. പല നഗരങ്ങളില്‍ നിന്നുള്ളവരെ സ്വന്തം ഡിസൈനുകള്‍ കാണിക്കാനുള്ള അവസരമായി ഡിജെ പാര്‍ട്ടികളെ കാണുന്നുവെന്നാണ് ഇവരുടെ മൊഴി.
Leave a Comment