കോവിഡ് രണ്ടാം തരംഗം രാജ്യത്ത് രൂക്ഷമായ പശ്ചാത്തലത്തിൽ സിബിഎസ്ഇ 10, 12 ക്ലാസുകളിലെ പരീക്ഷകളിൽ മാറ്റം
സിബിഎസ്ഇ പത്താം ക്ലാസ് പരീക്ഷ റദ്ദാക്കി
പത്താം ക്ലാസിൽ ഇതുവരെയുള്ള മികവിൻ്റെ അടിസ്ഥാനത്തിൽ സ്കോർ നിർണയിക്കും.സ്കോറിൽ തൃപതിയില്ലെങ്കിൽ വീണ്ടും പരീക്ഷ എഴുതാം.
സിബിഎസ്ഇ പന്ത്രണ്ടാം ക്ലാസ് പരീക്ഷ മാറ്റി
ജൂൺ 1 ന് വീണ്ടും കൂടിയാലോചിച്ച് തീയ്യതി നിശ്ചയിക്കും
പരീക്ഷ തുടങ്ങുന്നതിന് 15 ദിവസം മുമ്പ് തീരുമാനം എടുക്കും
ഇക്കാര്യം ചർച്ച ചെയ്യാൻ പ്രധാനമന്ത്രി, കേന്ദ്ര വിദ്യാഭ്യാസ മന്ത്രി, എന്നിവരും ഉദ്യോഗസ്ഥരും യോഗം ചേർന്നു.
മേയ് മൂന്നിനാണ് പരീക്ഷകൾ തുടങ്ങേണ്ടിയിരുന്നത്.
‘എന്നാൽ കോവിഡ് വ്യാപനം രാജ്യത്ത് രൂക്ഷമായ നിലയിൽ പരീക്ഷ മാറ്റിവയ്ക്കണമെന്ന് പല കോണുകളിൽ നിന്നും ആവശ്യമുയർന്നിരുന്നു.
ഈ പശ്ചാത്തലത്തിലാണ് കേന്ദ്ര സർക്കാർ കൂടിയാലോചന നടത്തിയത്.
Leave a Comment