എസ്.എസ്.എല്‍.സി. ക്ലാസുകള്‍ മേയില്‍ ഓണ്‍ലൈനായി ആരംഭിക്കും

കൊല്ലം: പത്താംക്ലാസ് വിദ്യാർഥികൾക്ക് അടുത്തമാസം മുതൽ ഓൺലൈനായി ക്ലാസ് ആരംഭിക്കും. കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തിലാണ് ഓൺലൈൻ ക്ലാസുകൾ തുടങ്ങാനുള്ള സജ്ജീകരണങ്ങൾ വിദ്യാഭ്യാസവകുപ്പ് ഒരുക്കുന്നത്. തിരഞ്ഞെടുപ്പുഫലം വന്നശേഷമാകും ക്ലാസുകൾ തുടങ്ങുക.

കോവിഡ് വ്യാപനത്തോത് വിലയിരുത്തിയാകും ഓൺലൈൻ ക്ലാസുകൾ, സ്കൂൾ തുറക്കൽ എന്നിവ സംബന്ധിച്ച് അന്തിമതീരുമാനമെടുക്കുക. ഫലം വരുന്നതിനു മുൻപുതന്നെ പാഠപുസ്തകവിതരണമടക്കമുള്ള നടപടികൾ പൂർത്തിയാക്കും.

വിതരണം ചെയ്യാനുള്ള പുസ്തകങ്ങൾ തയ്യാറായിട്ടുണ്ടെന്ന് പൊതുവിദ്യാഭ്യാസ ഡയറക്ടർ കെ.ജീവൻബാബു അറിയിച്ചു. എട്ടാംക്ലാസ് വരെയുള്ള പാഠപുസ്തകങ്ങളുടെ വിതരണം ഇപ്പോൾ സ്കൂളുകളിൽ നടക്കുന്നുണ്ട്. ഈ മാസം പകുതിയോടെ വിതരണം പൂർത്തിയാക്കും. തുടർന്ന് ഒൻപത്, പത്ത് ക്ലാസുകളിലേക്കുള്ള പുസ്തകങ്ങൾ സ്കൂളുകളിൽ എത്തിക്കും.

pathram desk 1:
Leave a Comment