പ്രഭാത നടത്തത്തിനിടെ യുവതിയുടെ കരച്ചിൽ,ഓടിയെത്തി; നവജാത ശിശുവിനും അമ്മയ്ക്കും രക്ഷയേകി ദമ്പതികൾ…

പട്ടിക്കാട്: പ്രഭാത നടത്തത്തിനിടെ ഗർഭിണിക്ക് രക്ഷകരായി ദമ്പതികൾ . പട്ടിക്കാട് റോസ് ഗാർഡനിൽ ഇടപ്പാറ മാത്യുവും ഭാര്യ ഗ്രേറ്റലുമാണ് യുവതിയെയും കുഞ്ഞിനെയും രക്ഷിച്ചത്. ശനിയാഴ്ചയാണ് സംഭവം. നടത്തത്തിനിടെ പഞ്ചായത്ത് ഓഫിസിന് സമീപത്തെ വാടക വീട്ടിൽ നിന്ന് യുവതിയുടെ കരച്ചിൽ കേട്ട് ഇരുവരും അങ്ങോട്ട് ഓടിയെത്തുകയായിരുന്നു. ഈ സമയം വീടിനകത്ത് യുവതിയുടെ പ്രസവം നടക്കുന്നുണ്ടായിരുന്നു.

നഴ്സായ ഗ്രേറ്റലിന്റെ ഇടപെടൽ മൂലമാണ് രക്തത്തിൽ കുളിച്ച് കിടന്നിരുന്ന യുവതിയെയും കുഞ്ഞിനെയും രക്ഷിക്കാനായത്.വാണിയമ്പാറ സ്വദേശിയായ സിജോയുടെ ഭാര്യ രജനിയാണു പെൺകുഞ്ഞിനെ പ്രസവിച്ചത്. പ്രസവ ശേഷം കുഞ്ഞു കരയാൻ സമയമെടുത്തതും ആശങ്കയുണർത്തിയിരുന്നു. തുടർന്ന് നാട്ടുകാരായ ഷീബ, പി.ജെ.അജി,ബെന്നി,രഞ്ജിത്ത് എന്നിവരുടെ സഹായത്തോടെ അമ്മയെയും കുഞ്ഞിനെയും പട്ടിക്കാട്ടെ സ്വകാര്യ ആശുപത്രിയിലും പിന്നീട് ജില്ലാ ആശുപത്രിയിലും എത്തിച്ചു. പ്രസവ തീയതി അടുത്ത മാസമാണെന്നാണ് ഡോക്ടർമാർ അറിയിച്ചിരുന്നതെന്ന് സിജോ പറഞ്ഞു.

pathram desk 1:
Related Post
Leave a Comment