കേരളത്തില്‍ ആര്‍ടി പിസിആര്‍ പരിശോധന കുറച്ചതില്‍ ആശങ്ക

ന്യൂഡല്‍ഹി : കേരളത്തില്‍ ആര്‍ടി പിസിആര്‍ പരിശോധന കുറച്ചത് ആശങ്കക്ക് വക നല്‍കുന്നുവെന്ന് കേന്ദ്രം. കൂടുതലായി ആന്റിജന്‍ പരിശോധനയെ ആശ്രയിക്കുന്നത് അപകടകരമാണെന്നും ആരോഗ്യമന്ത്രാലയം അറിയിച്ചു.

കേരളത്തെ കൂടാതെ, ഛത്തീസ്ഗഡ്, മഹാരാഷ്ട്ര, ഗുജറാത്ത് എന്നിവിടങ്ങളിലും ആര്‍ടിപിസിആര്‍ പരിശോധന കുറച്ചതായാണ് റിപോര്‍ട്ടുകള്‍. ഇതും ആശങ്കക്കിടയാക്കുന്നുണ്ട്. അതെ സമയം, പഞ്ചാബ്, ഹരിയാന, തമിഴ്‌നാട്, മധ്യപ്രദേശ്, കര്‍ണാടക എന്നീ സംസ്ഥാനങ്ങളില്‍ ആര്‍ടിപിസിആര്‍ പരിശോധനയാണ് കൂടുതലായി ചെയുന്നത്.

ആകെ പരിശോധനയില്‍ 70 % എങ്കിലും ആര്‍ടി പിസിആര്‍ പരിശോധന വേണമെന്നു കേന്ദ്രം നിര്‍ദേശിച്ചിട്ടുണ്ട്. എന്നാല്‍, ഫെബ്രുവരി 10 മുതല്‍ ഇന്നലെ വരെയുള്ള 8 ആഴ്ചകളിലെ കണക്ക് പരിശോധിക്കുമ്പോള്‍ ആര്‍ടി പിസിആര്‍ പരിശോധന ഒരു ഘട്ടത്തിലും 53% കടന്നില്ലെന്നു കേന്ദ്ര ആരോഗ്യ സെക്രട്ടറി രാജേഷ് ഭൂഷണ്‍ പറഞ്ഞു.

pathram:
Leave a Comment