കേരളത്തിൽ 74.02 % പോളിംഗ്

അവസാനം ലഭ്യമായ കണക്കുകൾ അനുസരിച്ച് കേരളത്തിൽ 74.02 ശതമാനമാണ് വോട്ടു ചെയ്തവരുടെ എണ്ണം. കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പിനെക്കാൾ 3 ശതമാനം കുറവാണ് പോൾ ചെയ്ത വോട്ടുകൾ. ഒറ്റപ്പെട്ട സംഭവങ്ങൾ ഒഴികെ ഇരട്ട വോട്ടും കള്ളവോട്ടും വലിയ പ്രശ്നങ്ങൾ സൃഷ്ടിച്ചില്ല.

കോഴിക്കോട്ടും 78 ശതമാനത്തിലേറെപ്പേര്‍ വോട്ട് ചെയ്തു. പത്തനംതിട്ടയിലാണ് പോളിങ് കുറവ് 67.1%. 2016 ല്‍ 77.35 ശതമാനമായിരുന്നു പോളിങ്. സംസ്ഥാനത്തെങ്ങും രാവിലെ കനത്ത പോളിങ് രേഖപ്പെടുത്തി. ഉച്ചയോടെ അന്‍പതു ശതമാനത്തിലേറെപ്പേര്‍ വോട്ടുചെയ്തു. കോട്ടയം, ഇടുക്കി ജില്ലകളില്‍ വൈകിട്ട് മഴ പെയ്തത് പോളിങ്ങിനെ നേരിയതോതില്‍ ബാധിച്ചു. ചിലയിടത്തൊഴികെ വോട്ടെടുപ്പ് സമാധാനപരമാണ്. വോട്ടു ചെയ്യാന്‍ കാത്തുനില്‍ക്കുന്നതിനിടെ 5 പേര്‍ കുഴഞ്ഞുവീണു മരിച്ചു. 77.35 % ആയിരുന്നു 2016 ലെ നിയമസഭാ തിരഞ്ഞെടുപ്പിൽ പോളിങ്. കൂടുതൽ കോഴിക്കോട്ട്– 81.89 %; കുറവ് പത്തനംതിട്ടയിൽ – 71.66 %. 2019 ലെ ലോക്സഭാ തിരഞ്ഞെടുപ്പിൽ 77.84 %, കഴിഞ്ഞ വർഷത്തെ തദ്ദേശ തിരഞ്ഞെടുപ്പിൽ 76.04 % വീതമായിരുന്നു പോളിങ്.

pathram desk 2:
Related Post
Leave a Comment