റോ!ഡ് മുറിച്ചുകടക്കാന്‍ ശ്രമിച്ച ആളെ ഇടിച്ചിട്ട് നിര്‍ത്താതെ പോകുക, അതും പട്ടാപകല്‍. കാണുന്നവര്‍ അദ്ഭുതപ്പെടുത്ത ദൃശ്യം പങ്കുവച്ചിരിക്കുകയാണ് സൈബറബാദ് ട്രാഫിക് പൊലീസ്.
ഹൈദരാബാദിലെ മിയപൂര്‍ എന്ന സ്ഥലത്ത് കഴിഞ്ഞ 27നുണ്ടായ അപകടം എന്ന പേരിലാണ് പൊലീസ് ദൃശ്യങ്ങള്‍ പങ്കുവച്ചിരിക്കുന്നത്. റോഡ് മുറിച്ചു കടക്കാന്‍ ശ്രമിക്കുന്ന കാല്‍നടയാത്രികനെ ഓട്ടോ ഇടിച്ചിടുന്നതാണ് ദൃശ്യങ്ങള്‍. ഓട്ടോറിക്ഷയെ കണ്ട് ആള്‍ പിന്നോട്ട് മാറിയെങ്കിലും പുറകെ ചെന്ന്് തട്ടിയിടുകയായിരുന്നു എന്നു ദൃശ്യങ്ങളില്‍ നിന്ന് വ്യക്തം.>ഓട്ടോ ചേട്ടന്‍മാരേ.. ഇതൊന്നു ശ്രദ്ധിക്കണേ
ഓട്ടോറിക്ഷകള്‍ (3 ചക്രവാഹനങ്ങള്‍) ഓടിക്കുന്നവര്‍ അറിഞ്ഞിരിക്കേണ്ടതും പരിപാലിക്കേണ്ടതുമായ നിയമങ്ങളും, വസ്തുതകളും
(കേരള പൊലീസ് നിര്‍ദ്ദേശങ്ങള്‍)
പെട്ടെന്നുള്ള ഇടം വലം തിരിയലുകളും യു ടേണ്‍ എടുക്കലുകളും ഒഴിവാക്കുക. അമിതവേഗത്തില്‍ മറ്റു വാഹനങ്ങളെ മറികടക്കാതിരിക്കുക. ഇങ്ങനെ ചെയ്യുമ്പോഴാണ് ഏറ്റവും കൂടുതല്‍ അപകടങ്ങളുണ്ടാകുന്നത്.
റോഡിന്റെ ഇടതുവശം ചേര്‍ന്ന് വാഹനം ഓടിക്കുക. വലതുവശത്തുകൂടി മാത്രം മറ്റുവാഹനങ്ങളെ മറികടക്കുക. ഇന്‍ഡിക്കേറ്റര്‍ അനാവശ്യമായി പ്രവര്‍ത്തിപ്പിച്ചു വണ്ടി ഓടിക്കാതിരിക്കുക.
വശങ്ങളിലേക്ക് തിരിയുമ്പോഴും മറ്റു വാഹനങ്ങളെ മറികടക്കുന്നതിനോ, നിര്‍ത്തുന്നതിനോ ശ്രമിക്കുന്നതിന് അല്‍പം മുന്‍പും സിഗ്‌നലുകള്‍ ഇടാന്‍ ശ്രമിക്കുക. പുറകില്‍ നിന്നു വരുന്ന വാഹനങ്ങളും എതിരെ നിന്നു വരുന്ന വാഹനങ്ങളും ശ്രദ്ധിച്ചതിനുശേഷം, അപകടം ഉണ്ടാവില്ല എന്നുറപ്പുവരുത്തി വശങ്ങളിലേക്ക് തിരിയുകയോ, ഓവര്‍ടേക്ക് ചെയ്യുകയോ, നിര്‍ത്തുകയോ ചെയ്യുക. മറ്റു വാഹനങ്ങള്‍ ഓടിക്കുന്ന െ്രെഡവര്‍മാര്‍ക്ക് നിങ്ങള്‍ നല്‍കുന്ന മുന്നറിയിപ്പ് അനുസരിച്ച് അവര്‍ക്ക് പ്രതികരിക്കാന്‍ സമയം നല്‍കണം. ഇടത്തേക്കും വലത്തേക്കും വെട്ടിക്കുമ്പോഴും യു ടേണ്‍ എടുക്കുമ്പോഴും അപകടസാദ്ധ്യതയുണ്ട് എന്ന കാര്യം എപ്പോഴും ഓര്‍ക്കുക.
വഴിവക്കില്‍ നില്‍ക്കുന്ന യാത്രക്കാര്‍ കൈ കാണിച്ചാല്‍ വാഹനം നിര്‍ത്തുന്നതിനോ, തിരിക്കുന്നതിനോ മുന്‍പായി പുറകില്‍ നിന്നും എതിര്‍ദിശയില്‍ നിന്നും വാഹനം വരുന്നില്ലെന്ന് ഉറപ്പു വരുത്തുക. കൂടാതെ മറ്റു വാഹനങ്ങള്‍ക്ക് പ്രതികരിക്കാന്‍ സമയം നല്‍കുന്ന വിധത്തില്‍ സിഗ്‌നല്‍ നല്‍കിയ ശേഷം മാത്രം വാഹനം നിര്‍ത്തുകയോ, തിരിക്കുകയോ ചെയ്യുക. തിരിവുകളും യു ടേണുകളും അനുവദിച്ചിട്ടില്ലാത്ത സ്ഥലങ്ങളില്‍ അതിന് ശ്രമിക്കരുത്.
ഓട്ടോറിക്ഷകളുടെ പരമാവധി വേഗം വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കരികെ 30 കിലോമീറ്റര്‍, മുനിസിപ്പാലിറ്റി/കോര്‍പ്പറേഷന്‍ എന്നീ സ്ഥലങ്ങളില്‍ 30 കിലോമീറ്റര്‍, ഗ്രാമീണ റോഡുകളില്‍ 35 കിലോമീറ്റര്‍, സംസ്ഥാനദേശീയ ഹൈവേകളിലും നാലുവരി പാതകളിലും 50 കിലോമീറ്റര്‍, മറ്റു സ്ഥലങ്ങളില്‍ 40 കിലോമീറ്റര്‍ എന്നിങ്ങനെയാണ്. ഈ വേഗപരിധി മറികടക്കുന്നത് നിയമവിരുദ്ധവും, അപകടകരവുമാണ്.
വളവുകളിലും കവലകളിലും മറ്റു വാഹനങ്ങളെ മറികടക്കരുത്. മറ്റ് വാഹനങ്ങള്‍ നിങ്ങളെ മറികടക്കാന്‍ ശ്രമിക്കുമ്പോള്‍ വേഗം കുറയ്ക്കുകയും ശരിയായ രീതിയില്‍ മറികടക്കുവാന്‍ സൗകര്യം ഉണ്ടാക്കുകയും ചെയ്യുക.
പ്രധാന റോഡിലേക്ക് കയറുമ്പോള്‍ ആദ്യം വലത്തോട്ടും പിന്നെ ഇടത്തോട്ടും പിന്നീട് വലത്തോട്ടും നോക്കി മെയിന്‍ റോഡില്‍ കൂടി വരുന്ന വാഹനങ്ങള്‍ക്ക് മുന്‍ഗണന കൊടുത്ത് മാത്രം പ്രവേശിക്കുക.
ട്രാഫിക് ജാമുകള്‍ ഉണ്ടാകുന്ന സമയങ്ങളില്‍ അതു കൂടുതല്‍ ദുഷ്‌കരമാക്കുന്ന രീതിയിലോ ഗതാഗതം സ്തംഭിപ്പിക്കുന്ന രീതിയിലോ പ്രവര്‍ത്തിക്കാതിരിക്കുക. അല്‍പം സംയമനവും അച്ചടക്കവും പാലിച്ച് ഓട്ടോറിക്ഷ നിര്‍ത്തിയാല്‍ ട്രാഫിക് ജാമുകള്‍ ഉണ്ടാകുന്ന സ്ഥലങ്ങളില്‍ പോലും അവ ഒഴിവാക്കുവാന്‍ സാധിക്കും. അറിയാം.. നിങ്ങളോടുന്നത് അന്നത്തിനു വേണ്ടിയാണ്… പക്ഷേ, അത് മറ്റുള്ളവന്റെ കണ്ണീരുവീഴ്ത്തികൊണ്ടാകരുത്.
Leave a Comment