വാളയാർ കേസ് സിബിഐ ഏറ്റെടുത്തു

വാളയാർ പെൺകുട്ടികളുടെ മരണത്തിൽ സിബിഐ അന്വേഷണം ആരംഭിച്ചു. കൊലക്കുറ്റം ചുമത്തി സിബിഐ കേസ് രജിസ്റ്റർ ചെയ്തു. പോക്‌സോ വകുപ്പുകളും ചുമത്തിയാണ് സിബിഐ കേസ് എടുത്തത്.

കഴിഞ്ഞ ദിവസമാണ് സിബിഐ കേസ് ഏറ്റെടുത്തത്. ഇതിന് പിന്നാലെ പോക്‌സോ ഉൾപ്പെടെയുള്ള വകുപ്പുകൾ പ്രകാരം രണ്ട് കേസുകൾ രജിസ്റ്റർ ചെയ്തു. മൂന്ന് പ്രതികൾക്കെതിരെയാണ് എഫ്‌ഐആർ രജിസ്റ്റർ ചെയ്തിരിക്കുന്നത്. പാലക്കാട് പോക്‌സോ കോടതിയിൽ സിബിഐ എഫ്‌ഐആർ സമർപ്പിച്ചു.

സിബിഐ തിരുവനന്തപുരം യൂണിറ്റ് ഡിവൈഎസ്പി അനന്തകൃഷ്ണനാണ് കേസിന്റെ അന്വേഷണ ചുമതല. പോക്‌സോയ്ക്ക് പുറമേ എസ്.സി/ എസ്.ടി നിയമം കൊലപാതകം എന്നീ വകുപ്പുകൾ ചുമത്തിയാണ് എഫ്‌ഐആർ രജിസ്റ്റർ ചെയ്തിരിക്കുന്നത്.

pathram desk 1:
Related Post
Leave a Comment