വാഹനാപകടത്തില്‍ ഗായകന്‍ മരിച്ചു

പഞ്ചാബി ഗായകന്‍ ദില്‍ജാന്‍ വാഹനാപകടത്തില്‍ മരിച്ചു. 31 വയസായിരുന്നു. അമത്സര്‍ ജലന്ധര്‍ ദേശീയ പാതയില്‍ വെച്ച് ഇന്നലെ രാവിലെയായിരുന്നു അപകടം സംഭവിച്ചത്. കര്‍തര്‍പൂരില്‍ നിന്നും അമൃത്സറിലേക്ക് വരികയായിരുന്ന ദില്‍ജാന്‍ സഞ്ചരിച്ചിരുന്ന കാര്‍ നിര്‍ത്തിയിട്ടിരുന്ന ട്രക്കില്‍ ഇടിക്കുകയായിരുന്നു. സംഭവ സ്ഥലത്ത് വെച്ചു തന്നെ അദ്ദേഹം മരണപ്പെട്ടു.

അപകടത്തില്‍ തകര്‍ന്ന കാറിന്റെ മുന്‍ഭാഗം വെട്ടിപ്പൊളിച്ചാണ് ഗായകനെ പുറത്തെടുത്തത്. ആശുപത്രിയില്‍ എത്തിച്ചുവെങ്കിലും മരണം സ്ഥിരീകരിക്കുകയായിരുന്നു. ദില്‍ജാന്റെ ഭാര്യയും മക്കളും കാനഡയിലാണ്.

അമിത വേഗതയില്‍ എത്തിയ കാര്‍ ഡിവൈഡറില്‍ ഇടിച്ച ശേഷം റോഡിന്റെ വശത്ത് നിര്‍ത്തിയിട്ടിരുന്ന ട്രക്കില്‍ ഇടിക്കുകയായിരുന്നു എന്നാണ് വിവരം. സംഭവത്തില്‍ പോലീസ് അന്വേഷണം പ്രഖ്യാപിച്ചിട്ടുണ്ട്. പഞ്ചാബ് മുഖ്യമന്ത്രി ക്യാപ്റ്റന്‍ അമരിന്ദര്‍ സിംഗ് ഗായകന്റെ മരണത്തില്‍ അനുശോചിച്ചു.

pathram:
Related Post
Leave a Comment