സോളാര്‍ കേസില്‍ സി.ബി.ഐ. പ്രാഥമിക അന്വേഷണം ആരംഭിച്ചു

ന്യൂഡല്‍ഹി:സോളാര്‍ കേസില്‍ സി.ബി.ഐ.പ്രാഥമിക അന്വേഷണം ആരംഭിച്ചു. പരാതിക്കാരിയോട് സി.ബി.ഐ. ഓഫീസില്‍ ഇന്ന് ഹാജരാകാനാണ് നിര്‍ദേശം. പരാതിക്കാരി ഡല്‍ഹിയിലെത്തിയതായാണ് വിവരം. എന്നാല്‍ ഇത് സംബന്ധിച്ച് സി.ബി.ഐ.ഉദ്യോഗസ്ഥര്‍ ഔദ്യോഗിക സ്ഥിരീകരണം നല്‍കിയിട്ടില്ല.

പരാതിയുടെ അടിസ്ഥാനത്തില്‍ കേസില്‍ സി.ബി.ഐ. അന്വേഷണം ആവശ്യമാണെന്ന് സംസ്ഥാന സര്‍ക്കാര്‍ കേന്ദ്രത്തെ അറിയിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ പേഴ്‌സണല്‍ മന്ത്രാലയം പരാതിയുടെ പകര്‍പ്പ് സി.ബി.ഐക്ക് കൈമാറുകയാണ് ഉണ്ടായത്. ഇങ്ങനെ ഒന്ന് ലഭിക്കുമ്പോള്‍ ക്വിക്ക് വെരിഫിക്കേഷന്‍ നടത്തുക എന്നുളളത് സി.ബി.ഐ. നടപടിയാണ്. അതിന്റെ അടിസ്ഥാനത്തില്‍ വിവരശേഖരണമുള്‍പ്പടെയുളള പ്രാഥമിക അന്വേഷണം നടത്തുന്നതായാണ് വിവരം. ഇന്ന് പരാതിക്കാരി ഡയറക്ടര്‍ ജനറല്‍ സി.ബി.ഐ. ഡയറക്ടര്‍ ജനറല്‍ യോഗേഷ് ചന്ദര്‍ മോദിയെ കാണും

തുടര്‍ന്ന് ഈ കേസിന്റെ എഫ്.ഐ.ആര്‍.രജിസ്റ്റര്‍ ചെയ്ത്‌ അന്വേഷണം ആരംഭിക്കേണ്ടതുണ്ടോ എന്നതുള്‍പ്പടെയുളള കാര്യങ്ങളില്‍ സി.ബി.ഐ നിലപാട് സ്വീകരിക്കും.

pathram:
Leave a Comment