മുഖ്യമന്ത്രി പെരുമാറ്റച്ചട്ടം ലംഘിക്കുന്നു: രമേശ് ചെന്നിത്തല

തിരഞ്ഞെടുപ്പ് പ്രഖ്യാപിച്ച ശേഷം നടത്തിയ വാര്‍ത്താ സമ്മേളനങ്ങളില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ മാതൃകാ പെരുമാറ്റച്ചട്ടം ലംഘിച്ചതായി പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല മുഖ്യതിരഞ്ഞടുപ്പ് ഓഫീസര്‍ക്ക് പരാതി നല്‍കി.

തിരഞ്ഞെടുപ്പ് പ്രഖ്യാപനം നടന്ന ശേഷം ഈ മാസം 4, 6 തീയതികളില്‍ നടത്തിയ വാര്‍ത്താ സമ്മേളനങ്ങളില്‍ മുഖ്യമന്ത്രി പുതിയ പരിപാടികളും നയങ്ങളും   പ്രഖ്യാപിച്ചു. തിരഞ്ഞെടുപ്പ് പ്രഖ്യാപിച്ച ശേഷം ചീഫ് സെക്രട്ടറിക്കോ, പബ്‌ളിക് റിലേഷന്‍സ് ഡിപ്പര്‍ട്ട്‌മെന്റിനോ മാത്രമേ സര്‍ക്കാരിന്റെ പുതിയ നയത്തെയോ പിരിപാടിയേയോ പറ്റി സംസാരിക്കാവൂ എന്നതാണ് അംഗീകൃത കീഴ് വഴക്കം.   മുഖ്യമന്ത്രി ഇത് ലംഘിച്ചിരിക്കുകയാണ്.

അതിനാല്‍ മുഖ്യമന്ത്രിയെ ഇതില്‍ നിന്ന് തടയണമെന്ന് രമേശ് ചെന്നിത്തല മുഖ്യതിരഞ്ഞെടുപ്പ് ഓഫീസറോട് ആവശ്യപ്പെട്ടു. സര്‍ക്കാരിന്റെ പതിവ് പ്രഖ്യാപനങ്ങളായാലും അവ ചീഫ് സെക്രട്ടറി വഴി മാത്രിമേ നടത്താവൂ എന്ന് നിര്‍ദ്ദേശം നല്കണമെന്നും രമേശ് ചെന്നിത്തല മുഖ്യതിരഞ്ഞെടുപ്പ് ഓഫീസര്‍ ടീക്കാറാം മീണയോട് അവശ്യപ്പെട്ടു.

pathram desk 2:
Related Post
Leave a Comment