എസ്‌എസ്‌എല്‍സി-പ്ലസ് ടു പരീക്ഷാ തിയ്യതി മാറ്റുന്നത് സംബന്ധിച്ച് കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷന്‍ തീരുമാനം ഇന്നോ നാളെയോ ഉണ്ടാകും.
അധ്യാപകര്‍ക്കുള്ള തെരഞ്ഞെടുപ്പ് ഡ്യൂട്ടി കണക്കിലെടുത്ത് പരീക്ഷ മാറ്റിവെക്കണമെന്നാണ് സര്‍ക്കാര്‍ ആവശ്യം.
അനുമതി കിട്ടിയാല്‍ വോട്ടെടുപ്പിന് ശേഷം പരീക്ഷ നടത്താനാണ് ആലോചന.
അതേ സമയം 17ന് തുടങ്ങുമെന്ന പരീക്ഷകളുടെ നടത്തിപ്പിന്റെ മറ്റ് നടപടികളും പുരോഗമിക്കുന്നുണ്ട്.
പ്ലസ്ടു പരീക്ഷക്കുള്ള ഹാള്‍ടിക്കറ്റ് വിതരണത്തിനുള്ള ഒരുക്കങ്ങളാണ് നടക്കുന്നത്.
തിയ്യതിയിലെ ആശയക്കുഴപ്പം കാരണം വിദ്യാര്‍ത്ഥികളും രക്ഷിതാക്കളും ആശങ്കയിലാണ്.
Leave a Comment