കോണ്‍ഗ്രസിന് അപ്രതീക്ഷിത സ്ഥാനാര്‍ത്ഥികളുണ്ടാകും

നിയമസഭാ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിന് അപ്രതീക്ഷിത സ്ഥാനാര്‍ത്ഥികളുണ്ടാകുമെന്ന് കെപിസിസി വൈസ് പ്രസിഡന്റ് പി.സി വിഷ്ണുനാഥ്.

50 ശതമാനത്തോളം യുവാക്കളും വനിതകളും പുതുമുഖങ്ങളും പട്ടികയിലുണ്ടാകും.

എവിടെ മത്സരിക്കാനും താന്‍ തയ്യാറാണ്. മൂന്ന് തവണ മത്സരിച്ചു. വീണ്ടും അവസരം തരണോയെന്ന് പാര്‍ട്ടി തീരുമാനിക്കട്ടെയെന്നും വിഷ്ണുനാഥ് പറഞ്ഞു.

കൊല്ലത്ത് പാര്‍ട്ടി പ്രഖ്യാപിക്കുന്ന സ്ഥാനാര്‍ത്ഥി ആരായാലും പ്രചാരണത്തിന് ഇറങ്ങും. കൊല്ലത്ത് ബിന്ദു കൃഷ്ണയെ സ്ഥാനാര്‍ത്ഥിയാക്കിയാലും വിജയത്തിനായി പ്രവര്‍ത്തിക്കും.

pathram desk 2:
Leave a Comment