ആറ്റിൽ കുളിക്കാനിറങ്ങിയ രണ്ട് കുട്ടികൾ മുങ്ങി മരിച്ചു

കരമനയാറ്റിൽ രണ്ട് കുട്ടികൾ മുങ്ങി മരിച്ചു. വെളളനാട് സൗമ്യ ഭവനിൽ നികേഷിന്‍റെ മകൻ സൂര്യ, വെളിയന്നൂർ അഞ്ചനയിൽ ഉണ്ണിക്കൃഷ്ണന്‍റെ മകൻ അക്ഷയ് കൃഷ്ണ എന്നിവരാണ് മരിച്ചത്.

നാല് കൂട്ടുകാർ ചേർന്ന് കുളിക്കാനിറങ്ങിയപ്പോൾ രണ്ട് പേർ ഒഴുക്കിൽപ്പെടുകയായിരുന്നു. അഗ്നിശമനസേനയും നാട്ടുകാരും ചേർന്ന് കുട്ടികളെ ഉടൻ തന്നെ കരയ്ക്കെത്തിച്ചെങ്കിലും മരിച്ചിരുന്നു. മൃതദേഹങ്ങൾ തിരുവനന്തപുരം മെഡിക്കൽ കോളേജിലേക്ക് മാറ്റി.

pathram desk 2:
Related Post
Leave a Comment