എസ്‌എസ്‌എല്‍സി, പ്ലസ് ടു പരീക്ഷകള്‍ മാറ്റിയേക്കും

തിരുവനന്തപുരം: സംസ്ഥാനത്തെ എസ്‌എസ്‌എല്‍സി, പ്ലസ് ടു പരീക്ഷകള്‍ മാറ്റിയേക്കുമെന്ന് സൂചന.

സംസ്ഥാനത്ത് കോവിഡ് വ്യാപനം (Covid-19) തുടരുന്ന സാഹചര്യത്തിലും നിയമസഭാ തിരഞ്ഞെടുപ്പ് തീയതി പ്രഖ്യാപിച്ചതിനാലുമാണ് പരീക്ഷകള്‍ മാറ്റിവയ്ക്കാന്‍ ആലോചിക്കുന്നത് എന്നാണ് സൂചന.

എസ്‌എസ്‌എല്‍സി (SSLC) , പ്ലസ് ടു പരീക്ഷകള്‍ തിരഞ്ഞെടുപ്പിന് ശേഷം ഏപ്രിലില്‍ നടത്താനുള്ള നിര്‍ദ്ദേശവുമായി പ്രധാന അദ്ധ്യാപക സംഘടനയായ സ്റ്റേറ്റ് സ്കൂള് ടീച്ചേഴ്സ് അസോസിസിയേഷന്‍ (കെ എസ് ടി എ ) സര്‍ക്കാരിന് കത്ത് നല്കി.
അദ്ധ്യാപകര്‍ക്ക് തിരഞ്ഞെടുപ്പ് ചുമതലകള്‍ക്കൂടിയുള്ളതിനാല്‍ വിദ്യാര്ഥികള്‍ക്ക് പരീക്ഷയ്ക്ക് പഠന സഹായ പിന്തുണ നല്കുന്നതിന് പരിമിതികളുണ്ടെന്നും ഇതുകൂടി പരിഗണിച്ചാണ് തിരഞ്ഞെടുപ്പിന് ശേഷം പരീക്ഷ നടത്തണമെന്ന ആവശ്യമുന്നയിച്ചതെന്ന് കെ എസ് ടി എ ജനറല്‍സെക്രട്ടറി എന്‍ ടി ശിവരാജന്‍ പറഞ്ഞു.

എന്നാല്‍, ഈ വർഷത്ത എസ്എസ്എൽസി പരീക്ഷാക്രമത്തില്‍ സര്‍ക്കാര്‍ മാറ്റങ്ങള്‍ വരുത്തിയില്ല എങ്കില്‍ മുന്‍ തീരുമാനമനുസരിച്ച് മാർച്ച് 17ന് പരീക്ഷകൾ ആരംഭിക്കും. ഉച്ചയ്ക്ക് 1.40 മുതലാണ് പരീക്ഷ ആരംഭിക്കുന്നത്. മാര്‍ച്ച്‌ 1 മുതലാണ്‌ മോഡല്‍ പരീക്ഷ ആരംഭിച്ചിരിക്കുന്നത്.

അതേസമയം, ഇന്ധനവില വര്‍ദ്ധനയില്‍ പ്രതിഷേധിച്ച് മാര്‍ച്ച്‌ 2ന് സംയുക്ത മോട്ടോർ വാഹനപണിമുടക്ക് ആഹ്വാനം ചെയ്തിരിയ്ക്കുന്ന സാഹചര്യത്തില്‍ നാളെ നടക്കാനിരുന്ന SSLC, Higher Secondary മോഡല്‍ പരീക്ഷകള്‍ മാറ്റിവെച്ചു.

നാളെ നടക്കാനിരുന്ന SSLC, ഹയർ സെക്കൻഡറി, വൊക്കേഷണൽ ഹയർ സെക്കൻഡറി പരീക്ഷകള്‍ മാർച്ച്‌ 8ന് നടക്കും. മാർച്ച്‌ 8ന് രാവിലെ 9.40 മുതൽ 12.30വരെ എസ്എസ്എൽസി വിഭാഗത്തിൽ ഇംഗ്ലീഷ് പരീക്ഷയും ഉച്ചക്ക് 1.40 മുതൽ 3.30വരെ ഹിന്ദി / ജനറൽ നോളജ് പരീക്ഷയും നടക്കും.

pathram desk 2:
Related Post
Leave a Comment