ഗള്‍ഫില്‍ നിന്നും മൂന്ന് വര്‍ഷത്തിന് ശേഷം പ്രവാസി യുവാവ് നാട്ടില്‍ എത്തിയപ്പോള്‍ കണ്ടത് ഗര്‍ഭിണിയായ ഭാര്യയെ. തെലങ്കാനയിലെ നിസാമാബാദില്‍ ആണ് സംഭവം. ഭര്‍ത്താവ് ഒരാഴ്ച മുമ്പാണ് നാട്ടില്‍ എത്തിയത്. കഠിനമായ വയറുവേദന അനുഭവപ്പെട്ടതിനെ തുടര്‍ന്ന് ഇയാള്‍ യുവതിയെയും കൂട്ടി ആശുപത്രിയില്‍ എത്തിച്ചപ്പോഴാണ് ഡോക്ടര്‍ ഭാര്യ ഗര്‍ഭിണിയാണെന്ന കാര്യം യുവാവിനോട് പറഞ്ഞത്. മൂന്നു വര്‍ഷമായി താന്‍ ഗള്‍ഫില്‍ ആണെന്നും അതിനാല്‍ ഇങ്ങനെ സംഭവിക്കാന്‍ ഇടയില്ല എന്നുമായിരുന്നു ഭര്‍ത്താവിന്റെ ആദ്യ പ്രതികരണം.
പക്ഷെ ഡോക്ടര്‍ സംഭവം സത്യമാണെന്ന് പറഞ്ഞതോടെ യുവാവ് അക്കാര്യം അംഗീകരിച്ചു.. തുടര്‍ന്ന് ഭാര്യയെ ചോദ്യം ചെയ്തപ്പോഴാണ് സത്യം പുറത്ത് വരുന്നത്. സമീപവാസിയായ സുമന്‍ എന്നയാള്‍ തന്നെ നിരന്തരം ഭീഷണിപ്പെടുത്തുമായിരുന്നു എന്നും. തുടര്‍ന്ന് അയാളുടെ ലൈംഗിക താത്പര്യങ്ങള്‍ക്ക് വഴങ്ങേണ്ടി വന്നുവെന്നും ഭാര്യ പറഞ്ഞു.
സംഭവത്തില്‍ പൊലീസില്‍ പരാതി നില്‍കിയിരിക്കുകയാണ് യുവാവ്.
Leave a Comment