ആലപ്പുഴ ജില്ലയിൽ വ്യാഴാഴ്ച ഹർത്താൽ

ആലപ്പുഴ ജില്ലയിൽ നാളെ (വ്യാഴാഴ്ച) ഹർത്താൽ. രാവിലെ ആറുമുതൽ വൈകിട്ട് ആറുവരെ. എസ് ഡി പി ഐ യുടെ കൊലപാതക രാഷ്ട്രീയത്തിനെതിരെ ബി ജെ പിയുടെയും ഹൈന്ദവ സംഘടനയുടെ നേതൃത്വത്തിൽ നാളെ ഹർത്താൽ ആചരിക്കുമെന്ന് ബി ജെ പി ആലപ്പുഴ ജില്ലാ പ്രസിഡൻറ് എം വി .ഗോപകുമാർ അറിയിച്ചു.

ആലപ്പുഴ വയലാറില്‍ ആര്‍എസ്എസ് പ്രവര്‍ത്തകന്‍ വെട്ടേറ്റ് മരിച്ചതാണ് ഹർത്താൽ നടത്താൻ കാരണം. വയലാര്‍ സ്വദേശിയായ നന്ദുവാണ് മരിച്ചത്.

എസ്‍ഡിപിഐ ആര്‍എസ്എസ് സംഘര്‍ഷത്തിലാണ് നന്ദുവിന് വെട്ടേറ്റത്. മൂന്ന് ആര്‍എസ്എസ് പ്രവര്‍ത്തകര്‍ക്കും മൂന്ന് എസ്ഡിപിഐ പ്രവര്‍ത്തകര്‍ക്കും സംഘര്‍ഷത്തില്‍ വെട്ടേറ്റിട്ടുണ്ട്.

വയലാർ നാഗംകുളങ്ങര കവലയിൽ വച്ചാണ് പ്രവര്‍ത്തകര്‍ ഏറ്റുമുട്ടിയത്. സ്ഥലത്ത് വന്‍ പൊലീസ് സന്നാഹം എത്തിച്ചേര്‍ന്നിട്ടുണ്ട്.

pathram desk 2:
Related Post
Leave a Comment