തിരുവനന്തപുരം: നിയമസഭാ തെരഞ്ഞെടുപ്പിന് സംസ്ഥാനം കൂടുതല്‍ കേന്ദ്ര സേനയെ ആവശ്യപ്പെട്ടു. മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസര്‍ ടിക്കാറാം മീണ അറിയിച്ചതാണ് ഇക്കാര്യം.
മലബാര്‍ മേഖലയിലെ പ്രശ്‌നബാധിത ബൂത്തുകള്‍ക്കായാണ് കേരളം അധിക കേന്ദ്ര സേനാ വിന്യാസം ആവശ്യപ്പെട്ടത്. കേന്ദ്ര സേനയുടെ ആദ്യ സംഘം വ്യാഴാഴ്ചവരും. 25 കമ്പനി സേനയാണ് വരുന്നത്. പാലക്കാട്, മലപ്പുറം, വയനാട്, കണ്ണൂര്‍, കാസര്‍കോട് ജില്ലകളില്‍ സേനയെ വിന്യസിക്കും.
ഇത്തവണ ഒരു ബൂത്തില്‍ ആയിരം വോട്ടര്‍മാരാണ് ഉണ്ടാവുക. അതിനാല്‍ത്തന്നെ 15730 അധിക ബൂത്തുകള്‍ വേണ്ടിവരും. സ്ഥാനാര്‍ത്ഥികള്‍ക്കെതിരെയുള്ള ക്രിമിനില്‍ കേസുകള്‍ മൂന്ന് തവണ പരസ്യപ്പെടുത്താനും നിര്‍ദേശമുണ്ട്. തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥര്‍ക്കുള്ള കോവിഡ് വാക്‌സിനേഷനും സംസ്ഥാനം തുടങ്ങിയിരുന്നു.
Leave a Comment