ന്യൂഡല്‍ഹി: വിദേശ രാജ്യങ്ങളില്‍ നിന്ന് ഇന്ത്യയിലെത്തുന്നവര്‍ക്ക് ഇന്നു മുതല്‍ ആര്‍ടി-പിസിആര്‍ നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് നിര്‍ബന്ധമാക്കി. യുഎഇ ഉള്‍പ്പെടെയുള്ള ഗള്‍ഫ് രാജ്യങ്ങളില്‍ നിന്നും ബ്രിട്ടന്‍, യൂറോപ്പ് എന്നിവിടങ്ങളില്‍ നിന്നു വരുന്നവരും നിര്‍ദേശം പാലിക്കണം.
കുട്ടികളടക്കം ആര്‍ടി- പിസിആര്‍ പരിശോധന നടത്തി നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് ഹാജരാക്കണമെന്നാണ് നിര്‍ദേശം. ന്യൂഡല്‍ഹി വിമാനത്താവളത്തിന്റെ ഔദ്യോഗിക വെബ്സൈറ്റില്‍ ഇക്കാര്യം അറിയിച്ചിട്ടുണ്ട്.
കുടുംബത്തിലെ മരണവുമായി ബന്ധപ്പെട്ട് അടിയന്തരമായി നാട്ടിലെത്തുന്നവര്‍ക്ക് നിബന്ധനയില്‍ ഇളവ് ലഭിക്കും. ഇത്തരക്കാര്‍ എയര്‍സുവിധയില്‍ വ്യക്തി, യാത്രാ വിവരങ്ങള്‍ രേഖപ്പെടുത്തിയിരിക്കണം. യാത്രക്കാര്‍ നിര്‍ബന്ധമായും കോവിഡ് മാനദണ്ഡങ്ങള്‍ പാലിച്ചിരിക്കണം.
മാസ്‌ക് ധരിക്കാനും സാമൂഹിക അകലം പാലിക്കാനും കൈകള്‍ ഇടയ്ക്കിടെ സാനിട്ടൈസര്‍ ഉപയോഗിച്ച് വൃത്തിയാക്കാനും ശ്രദ്ധിക്കണം. വിമാനത്താവളത്തിലെ സ്‌ക്രീനിംഗില്‍ രോഗലക്ഷണങ്ങള്‍ പ്രകടിപ്പിച്ചാല്‍ ക്വാറന്റൈനിലും പ്രോട്ടോകോള്‍ പ്രകാരം ചികിത്സയില്‍ പ്രവേശിക്കുകയും ചെയ്യണമെന്നും മാര്‍ഗനിര്‍ദേശത്തില്‍ പറയുന്നു.
Leave a Comment