മെക്സികോ സിറ്റി: മെക്‌സിക്കോയില്‍ വ്യോമസേന വിമാനം തകര്‍ന്ന് വീണ് ആറ് സൈനികര്‍ കൊല്ലപ്പെട്ടു. ദേശീയ പ്രതിരോധ വിഭാഗം ഇക്കാര്യം സ്ഥിരീകരിച്ചു.
മെക്സിക്കന്‍ സംസ്ഥാനം വേരാക്രൂസിലെ മുന്‍സിപ്പല്‍ മേഖലയായ എമിലിയാനോ സപാറ്റയിലാണ് വിമാനം തകര്‍ന്നു വീണത്. മെക്സിക്കന്‍ വ്യോമ സേനയുടെ ലിയര്‍ ജെറ്റ് 45 എന്ന വിമാനമാണ് ദുരന്തത്തിന് ഇരയായത്. എല്‍ ലെന്‍സെറോ എയര്‍പോര്‍ട്ടില്‍ നിന്ന് പറന്നുയര്‍ന്ന വിമാനം അഗ്നിക്കിരയായി നിലംപൊത്തുകയായിരുന്നു. ദുരന്തത്തെ സംബന്ധിച്ച് അന്വേഷണം ആരംഭിച്ചതായി എയര്‍ ആക്സിഡന്റ് ഇന്‍വെസ്റ്റിഗേഷന്‍ കമ്മീഷന്‍ അറിയിച്ചു.
ഇന്നലെ യാത്രാവിമാന ദുരന്തത്തില്‍ നിന്നും അമേരിക്ക രക്ഷപെട്ടിരുന്നു. ഡെന്‍വര്‍ വിമാനത്താവളത്തിലേക്ക് വന്ന വിമാനം എന്‍ജിന്‍ പൊട്ടിത്തെറിച്ചതിനെ തുടര്‍ന്ന് ഉടനടി നിലത്തിറക്കിയാണ് അപകടം ഒഴിവാക്കിയത്.
Leave a Comment