പ്രധാനമന്ത്രി അസമിലും ബംഗാളിലും സന്ദര്‍ശനം നടത്തും

ദിസ്പുര്‍/ കൊല്‍ക്കത്ത: പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ന് അസമും പശ്ചിമ ബംഗാളും സന്ദര്‍ശിക്കും. വിവിധ പദ്ധതികളുടെ ഉദ്ഘാടനവും ശിലാസ്ഥാപനവും സന്ദര്‍ശനത്തിനിടെ മോദി നിര്‍വ്വഹിക്കും.

അസമിലെ എണ്ണ, പ്രകൃതിവാതക പദ്ധതികളുടെ ഉദ്ഘാടനമാണ് പ്രധാനമന്ത്രിയുടെ പ്രധാന സന്ദര്‍ശന ഉദ്ദേശങ്ങളിലൊന്ന്. അസമിലെ ധീമാജിയിലെ സിലാപഥാറില്‍ രാവിലെ 11.30ന് പ്രധാനമന്ത്രി പദ്ധതി ഉദ്ഘാടനം ചെയ്യും. അതേ ചടങ്ങില്‍ എന്‍ജിനീയറിംഗ് കോളേജിന്റെ ശിലാസ്ഥാപനവും മോദി നടത്തും.

പശ്ചിമ ബംഗാളില്‍ വിപുലീകരിച്ച ട്രയിന്‍ ഗതാഗത സംവിധാനങ്ങള്‍ക്ക് പ്രധാനമന്ത്രി തുടക്കം. ഹൂഗ്ലിയിലാണ് മെട്രോയടക്കം വിവിധ റെയില്‍ പദ്ധതികള്‍ ആരംഭിക്കുന്നത്. ശ്രീരാമകൃഷ്ണ പരമഹംസരുമായും സ്വാമി വിവേകാന്ദനുമായും ബന്ധപ്പെട്ട പ്രദേശങ്ങളിലെ ട്രയിന്‍ യാത്രയും ഇതില്‍ ഉള്‍പ്പെടും. അടുത്തിടെ ഒന്നിലധികംതവണ പ്രധാനമന്ത്രി പശ്ചിമ ബംഗാള്‍ സന്ദര്‍ശിച്ചിരുന്നു.

pathram desk 2:
Related Post
Leave a Comment