സ്‌ഫോടക വസ്തുക്കളുമായി മലയാളികളായ രണ്ടു പോപ്പുലർ ഫ്രണ്ട് പ്രവർത്തകർ യുപിയിൽ അറസ്റ്റിൽ

സ്‌ഫോടക വസ്തുക്കളുമായി പോപ്പുലർ ഫ്രണ്ട് പ്രവർത്തകരായ രണ്ട് മലയാളികൾ യുപിയിൽ അറസ്റ്റിൽ. പത്തനംതിട്ട സ്വദേശി അൻസാദ് ബദറുദീൻ, കോഴിക്കോട് സ്വദേശി ഫിറോസ് ഖാൻ എന്നിവരാണ് അറസ്റ്റിലായത്.

സ്‌ഫോടക വസ്തുക്കൾക്ക് പുറമെ ഇവരുടെ പക്കൽ നിന്ന് ആയുധങ്ങളും കണ്ടെടുത്തതായി പൊലീസ് അറിയിച്ചു. സംസ്ഥാനത്തെ വിവിധ സ്ഥലങ്ങളിൽ ഇവർ ഭീകരാക്രമണത്തിന് പദ്ധതിയിട്ടെന്നും ഹിന്ദു സംഘടന നേതാക്കളെ ലക്ഷ്യമിട്ടെന്നും യുപി എഡിജി പ്രശാന്ത് കുമാർ പറഞ്ഞു. സ്പെഷ്യൽ ടാസ്ക് ഫോഴ്സ് ലക്നൗവിൽ നിന്നാണ് ഇവരെ അറസ്റ്റ് ചെയ്തത്.

pathram desk 2:
Related Post
Leave a Comment