ഉത്തരാഖണ്ഡില്‍ 58 മൃതദേഹങ്ങള്‍ കണ്ടെടുത്തു

ചമോലി: ഉത്തരാഖണ്ഡില്‍ മഞ്ഞുമല ഇടിഞ്ഞുണ്ടായ ദുരന്തത്തില്‍പെട്ട രണ്ടുപേരുടെ മൃതദേഹങ്ങള്‍ കൂടി രക്ഷാപ്രവര്‍ത്തകര്‍ കണ്ടെടുത്തു. ഇതോടെ മരണസംഖ്യ 58 ആയി. നൂറ്റമ്പതോളം പേരെ ഇനിയും കണ്ടെത്താനുണ്ട്.

ദുരന്തത്തിനിരയായവര്‍ക്കായുള്ള തെരച്ചില്‍ ഒമ്പതാം ദിവസവും സജീവമായി തുടരുകയാണ്. തപോവന്‍ തുരങ്കത്തില്‍ നിന്ന് പതിനൊന്ന് മൃതദേഹങ്ങള്‍ ഇതുവരെ വീണ്ടെടുത്തിട്ടുണ്ട്. തുരങ്കത്തില്‍ മുപ്പതില്‍ അധികംപേര്‍ കുടങ്ങിയെന്നാണ് കണക്കുകൂട്ടല്‍. പ്രളയജലം ഒലിച്ചുപോയ ഇടങ്ങളില്‍ നിന്നാണ് മറ്റു മൃതദേഹങ്ങള്‍ കണ്ടുകിട്ടിയത്. തപോവന്‍ തുരങ്കത്തില്‍ 135 മീറ്റര്‍ ദൂരത്തേക്കാണ് എത്താനായതെന്ന് ഐ.ടി.ബി.പി സേനാംഗങ്ങള്‍ പറഞ്ഞു. ടണലിലെ തെരച്ചില്‍ കൂടുതല്‍ ഊര്‍ജ്ജിതമാക്കിയിട്ടുണ്ട്.

റയ്നി ഗ്രാമത്തിലെ പ്രളയ ജലം കുത്തിയൊലിച്ചുപോയ സ്ഥലത്ത് നിന്ന് ഇന്നലെ മൂന്ന് മൃതദേഹങ്ങള്‍ കെണ്ടത്തിയിരുന്നു. ഈ പ്രദേശത്ത് തെരച്ചില്‍ തുടരുന്നതായി ദേശീയ ദുരന്ത നിവാരണ സേന അറിയിച്ചു.

pathram desk 2:
Related Post
Leave a Comment