ഇംഫാല്‍: പ്രാദേശിക ദിനപത്രത്തിന്റെ ഓഫീസിനു നേരെയുണ്ടായ ഗ്രനേഡ് ആക്രമണത്തില്‍ പ്രതിഷേധിച്ച് മണിപ്പൂരിലെ മാധ്യമ പ്രവര്‍ത്തകര്‍ അനിശ്ചിത കാല പണിമുടക്ക് ആരംഭിച്ചു. ഞായറാഴ്ച പത്രങ്ങള്‍ അച്ചടിച്ചില്ല. ചാനലുകള്‍ വാര്‍ത്ത സംപ്രേക്ഷണം നിര്‍ത്തിവച്ചു.
പ്രാദേശിക ഭാഷാ ദിനപത്രമായ പൊക്‌നാഫമിന്റെ ഓഫീസിനു നേരെയാണ് ശനിയാഴ്ച വൈകിട്ട് ആക്രമണം നടന്നത്. ഇരുചക്ര വാഹനത്തിലെത്തിയ ഒരു സ്ത്രീ പത്രം ഓഫീസിനു നേരെ ഗ്രനേഡ് എറിയുന്ന സിസിടിവി ദൃശ്യങ്ങള്‍ പുറത്തുവന്നിട്ടുണ്ട്. ഗ്രനേഡ് പൊട്ടിത്തെറിക്കാത്തത് വന്‍ ദുരന്തം ഒഴിവാക്കി.
ഓഫീസില്‍ ജീവനക്കാരും സന്ദര്‍ശകരും ഉണ്ടായിരുന്ന സമയത്താണ് ആക്രമണം നടന്നത്. ഗ്രനേഡ് എറിഞ്ഞതിന്റെ ഉത്തരവാദിത്തം ഏറ്റെടുത്ത് ഒരു സംഘടനയും രംഗത്തുവന്നിട്ടില്ല. സംഭവത്തില്‍ പ്രതിഷേധിച്ച് മാധ്യമ പ്രവര്‍ത്തകര്‍ കഴിഞ്ഞ ദിവസം കുത്തിരിയിപ്പ് സമരം നടത്തിയിരുന്നു. കുറ്റവാളികളെ പിടികൂടണമെന്ന് ആവശ്യപ്പെട്ട് മാധ്യമ പ്രവര്‍ത്തകരുടെ സംഘടന മുഖ്യമന്ത്രിക്ക് നിവേദനം നല്‍കിയിട്ടുണ്ട്.
Leave a Comment