തൃണമൂലിന്റെ രാജ്യസഭാ എംപി ദിനേഷ് ത്രിവേദി രാജിവച്ചു

ന്യൂഡല്‍ഹി: തൃണമൂല്‍ കോണ്‍ഗ്രസിന്റെ രാജ്യസഭാംഗം ദിനേഷ് ത്രിവേദി രാരാജിവച്ചു. സഭാ സമ്മേളനത്തിനിടെ അപ്രതീക്ഷിതമായാണ് ത്രിവേദി രാജി പ്രഖ്യാപിച്ചത്. ത്രിവേദിയുടെ രാജിയില്‍ നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കാനുണ്ട്.

എല്ലാ മനുഷ്യരുടെ ജീവിതത്തിലും ഉള്‍വിളിയുണ്ടാകുന്ന നിമിഷംവരും. സഭയില്‍ അത്തരമൊരു നിമിഷത്തെ ഞാന്‍ അഭിമുഖീകരിച്ചു. രാഷ്ട്രീയത്തില്‍ എന്തിനാണെന്ന് ചിന്തിച്ച് അതിശയിക്കുന്നു- ത്രിവേദി പറഞ്ഞു.

വ്യക്തിയാണോ പരമാധികാരി അതോ പാര്‍ട്ടിയാണോ രാജ്യമാണോ വലുതെന്ന് ഒരാള്‍ തീരുമാനം കൈക്കൊള്ളേണ്ട സമയംവരും. രാജ്യസഭാ എംപി എന്ന നിലയില്‍ കാര്യമായി ഒന്നും ചെയ്യാന്‍ സാധിക്കുന്നില്ലെങ്കില്‍ പിന്നെന്തിന് ഇവിടെ ഇരിക്കണം. ബംഗാളിന്റെ സമാധാനത്തിനുവേണ്ടി പ്രവര്‍ത്തിക്കാനാണ് തീരുമാനം. ബംഗാളിലെ ഇപ്പോഴത്തെ അവസ്ഥയില്‍ രാജ്യസഭാ എംപി എന്ന നിലയിലെ തന്റെ റോള്‍ പരിമിതമാണ്. സംസ്ഥാനത്ത അക്രമങ്ങളിലും ത്രിവേദി അസ്വസ്ഥത പ്രകടിപ്പിച്ചു.

പശ്ചിമ ബംഗാളില്‍ നിയമസഭാ തെരഞ്ഞെടുപ്പ് അടുക്കവെ തൃണമൂല്‍ കോണ്‍ഗ്രസിനേറ്റ കനത്ത തിരിച്ചടിയാണ് ത്രിവേദിയുടെ രാജിയെന്ന് വിലയിരുത്തപ്പെടുന്നു.

pathram desk 2:
Related Post
Leave a Comment