തമിഴ്‌നാട്ടില്‍ പടക്ക ഫാക്ടറിക്ക് തീപിടിച്ച് എട്ട് പേര്‍ മരിച്ചു

ചെന്നൈ: തമിഴ്‌നാട്ടിലെ വിരുദുനഗറില്‍ പടക്ക ഫാക്ടറിയിലുണ്ടായ അഗ്നിബാധയില്‍ എട്ട് പേര്‍ മരിച്ചു. 24 പേര്‍ക്ക് പരിക്കേറ്റു. ഇവരില്‍ ആറുപേരുടെ നില ഗുരുതരമാണെന്നാണ് വിവരം.

വിരുദുനഗര്‍ സാത്തൂരിലെ അച്ചന്‍ഗുളത്തിന് സമീപത്തെ ശ്രീമാരിയമ്മാള്‍ എന്ന പടക്ക നിര്‍മ്മാണശാലയിലാണ് തീപിടിത്തമുണ്ടായത്. അപകട കാരണം വ്യക്തമല്ല. പരിക്കേറ്റവരെ ശിവകാശി സര്‍ക്കാര്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ദുരന്ത സ്ഥലത്ത് അഗ്നിശമന സേനയുടെ നേതൃത്വത്തില്‍ രക്ഷാപ്രവര്‍ത്തനം പുരോഗമിക്കുകയാണ്.

pathram desk 2:
Related Post
Leave a Comment