ന്യൂഡല്‍ഹി: ആഭ്യന്തര വിമാന ടിക്കറ്റ് നിരക്കില്‍ വര്‍ദ്ധന. 10 മുതല്‍ 13 ശതമാനം വരെയാണ് കേന്ദ്ര വ്യോമയാന മന്ത്രാലയം ടിക്കറ്റ് വില വര്‍ദ്ധിപ്പിച്ചിരിക്കുന്നത്. പുതിയ നിരക്ക് മാര്‍ച്ച് 31 വരെയോ അതല്ലെങ്കില്‍ അടുത്ത ഉത്തരവു വരെയോ പ്രാബല്യത്തിലുണ്ടാകുമെന്ന് മന്ത്രാലയം അറിയിച്ചു.
കോവിഡിനെ തുടര്‍ന്ന് റദ്ദാക്കിയ ആഭ്യന്തര വിമാന സര്‍വീസുകള്‍ കഴിഞ്ഞ മേയില്‍ പുനരാരംഭിച്ചിരുന്നു. നിലവില്‍ യാത്രാ ദൈര്‍ഘ്യം അനുസരിച്ച് ഏഴ് ബാന്‍ഡുകളായി തിരിച്ചാണ് ടിക്കറ്റ് വില ഉയര്‍ത്തയിരിക്കുന്നത്. ബാന്‍ഡുകളും പുതിയ നിരക്കും (കുറഞ്ഞതും കൂടിയതും) ചുവടെ: 40 മിനിറ്റില്‍ താഴെ (2200 രൂപ-7800 രൂപ), 40- 60 മിനിറ്റ് (2800-9800), 60-90 മിനിറ്റ് (3300-11700), 90-120 മിനിറ്റ് (3900-13000) 120-150 മിനിറ്റ് (5000-16900), 150-180 മിനിറ്റ് (6100-20400), 180-210 മിനിറ്റ് (7200-24200).
Leave a Comment