പാങ്‌ഗോങ്ങില്‍ സമാധാനത്തിന് ധാരണ: രാജ്‌നാഥ് സിംഗ്

ന്യൂഡല്‍ഹി: അതിര്‍ത്തിയിലെ ഇന്ത്യ-ചൈന സംഘര്‍ഷത്തിന് വിരാമമിട്ട് പാങ്‌ഗോങ്ങില്‍ സൈനിക പിന്മാറ്റം നടപ്പാക്കുമെന്ന് പ്രതിരോധ മന്ത്രി രാജ്‌നാഥ് സിംഗ് രാജ്യസഭയില്‍ അറിയിച്ചു. മേഖലയില്‍ ഏപ്രിലിനുശേഷം നടത്തിയ നിര്‍മാണങ്ങള്‍ ഇരു രാജ്യങ്ങളും പൊളിച്ചുനീക്കുമെന്നും അദ്ദേഹം പറഞ്ഞു.

പാങ്‌ഗോങ് തടാകത്തിന്റെ തെക്ക്-വടക്ക് ഭാഗങ്ങളില്‍ നിന്ന് സൈനിക പിന്മാറ്റം നടത്തും. ഇരു രാജ്യങ്ങളും ഘട്ടംഘട്ടമായി സൈന്യത്തെ പിന്‍വലിക്കും. ലഡാക്കിലും ചൈന ഒറ്റയാന്‍ നീക്കങ്ങളാണ് നടത്തിയത്. രാജ്യത്തിന്റെ പരമാധികാരം കാത്തുസൂക്ഷിക്കപ്പെടുന്നുവെന്ന് ഉറപ്പുവരുത്തും-രാജ്‌നാഥ് സിംഗ് രാജ്യസഭയില്‍ പറഞ്ഞു.

ചൈനയെ ചെറുക്കാന്‍ ഇന്ത്യയും സൈനിക ശക്തി വര്‍ദ്ധിപ്പിച്ചിരുന്നു. ചൈനയുമായി ചില കാര്യങ്ങളില്‍ കൂടി ധാരണയില്‍ എത്താനുണ്ട്. സ്ഥിതിഗതികള്‍ ശാന്തമാക്കാനാണ് ഇന്ത്യയുടെ ശ്രമം. അതിര്‍ത്തിയില്‍ ചൈന വലിയതോതില്‍ സൈനിക നീക്കം നടത്തി. ഇന്ത്യ അതിന് തക്കതായ മറുപടി നല്‍കിയെന്നും രാജ്‌നാഥ് വ്യക്തമാക്കി. പാങ്‌ഗോങ് തടാക കരയിലെ സൈനികരെ പിന്‍വലിക്കുന്ന കാര്യം ചൈനയും സ്ഥിരീകരിച്ചിരുന്നു.

pathram desk 2:
Related Post
Leave a Comment