അബൂദബി: വിദേശത്തുനിന്ന് അബൂദബിയിലേക്ക് വരുന്ന യാത്രക്കാരിൽ ക്വാറന്റീൻ ഒഴിവാക്കിയ രാജ്യങ്ങളുടെ പട്ടിക പുറത്തിറക്കി. ഏറ്റവും പുതിയ ഗ്രീൻ ലിസ്റ്റിൽ ഇന്ത്യ ഉൾപ്പെട്ടിട്ടില്ല.
ഗ്രീൻ ലിസ്റ്റ് അബൂദബി സാംസ്കാരിക ടൂറിസം വകുപ്പാണ് പുറത്തിറക്കിയത്. പട്ടികയിലുള്ള രാജ്യങ്ങളിൽ നിന്നുള്ള യാത്രക്കാർ അബൂദബി സന്ദർശിക്കുമ്പോൾ നിർബന്ധിത ക്വാറന്റീനിൽ നിന്ന് ഒഴിവാക്കപ്പെടും. ഇവർക്ക്പി.സി.ആർ പരിശോധന മാത്രമേ ആവശ്യമായുള്ളു.
പട്ടികയിലുള്ള രാജ്യങ്ങൾ ഇവയാണ് ;
ആസ്ട്രേലിയ, ചൈന, സൗദി അറേബ്യ, ഐസ്ലാൻഡ്, ഭൂട്ടാൻ, ഗ്രീൻലാൻഡ്, ബ്രൂണൈ, സിംഗപ്പൂർ, മംഗോളിയ, മൗറീഷ്യസ്, ന്യൂസിലൻഡ്, ഹോങ്കോങ് (ചൈനയുടെ പ്രത്യേക ഭരണ മേഖലകൾ).
അതെ സമയം, ഖത്തർ, ഒമാൻ, ബഹ്റൈൻ എന്നീ രാജ്യങ്ങളെ അബൂദബി ഗ്രീൻ പട്ടികയിൽ നിന്ന് ഒഴിവാക്കി. ഇവിടങ്ങളിൽ നിന്നെത്തുന്നവർ 10 ദിവസത്തെ ക്വാറന്റീനിൽ കഴിയണം.
#latest_news #kerala_News #latest_updates #latest_malayalam_News #cinema_Updates #movie_news #film_updates #kerala_politics #crime_News_Kerala #todays_kerala_news #pathram_online_news #pathram_online_com #gulf_news #latest_indian_news #world_updates #stock_market #pathram_News_live #malayalam_news_live
Leave a Comment