അബുദാബി പുതിയ ​ഗ്രീൻ ലിസ്റ്റ് പുറത്തിറക്കി; ഇന്ത്യ ഉൾപ്പെട്ടില്ല; പട്ടികയിൽ സൗദി മാത്രം

അ​ബൂ​ദ​ബി: വി​ദേ​ശ​ത്തു​നി​ന്ന് അ​ബൂ​ദ​ബി​യി​ലേ​ക്ക് വ​രു​ന്ന യാ​ത്ര​ക്കാ​രി​ൽ ക്വാ​റ​ന്റീൻ ഒ​ഴി​വാ​ക്കി​യ രാ​ജ്യ​ങ്ങ​ളു​ടെ പട്ടിക പുറത്തിറക്കി. ഏറ്റവും പുതിയ ഗ്രീൻ ലിസ്റ്റിൽ ഇന്ത്യ ഉൾപ്പെട്ടിട്ടില്ല.

ഗ്രീ​ൻ ലി​സ്​​റ്റ്​ അ​ബൂ​ദ​ബി സാം​സ്‌​കാ​രി​ക ടൂ​റി​സം വ​കു​പ്പാണ് പു​റ​ത്തി​റ​ക്കിയത്. പ​ട്ടി​ക​യി​ലു​ള്ള രാ​ജ്യ​ങ്ങ​ളി​ൽ നി​ന്നു​ള്ള യാ​ത്ര​ക്കാ​ർ അ​ബൂ​ദ​ബി സ​ന്ദ​ർ​ശി​ക്കു​മ്പോ​ൾ നി​ർ​ബ​ന്ധി​ത ക്വാ​റ​ന്റീ​നി​ൽ നി​ന്ന് ഒ​ഴി​വാ​ക്ക​പ്പെ​ടും. ഇവർക്ക്പി.​സി.​ആ​ർ പ​രി​ശോ​ധ​ന മാത്രമേ ആവശ്യമായുള്ളു.

പട്ടികയിലുള്ള രാജ്യങ്ങൾ ഇവയാണ് ;

ആ​സ്ട്രേ​ലി​യ, ചൈ​ന, സൗ​ദി അ​റേ​ബ്യ, ഐ​സ്​​ലാ​ൻ​ഡ്, ഭൂ​ട്ടാ​ൻ, ഗ്രീ​ൻ​ലാ​ൻ​ഡ്, ബ്രൂ​ണൈ, സിം​ഗ​പ്പൂ​ർ, മം​ഗോ​ളി​യ, മൗ​റീ​ഷ്യ​സ്, ന്യൂ​സി​ല​ൻ​ഡ്, ഹോ​ങ്കോ​ങ് (ചൈ​ന​യു​ടെ പ്ര​ത്യേ​ക ഭ​ര​ണ മേ​ഖ​ല​ക​ൾ).

അതെ സമയം, ഖ​ത്ത​ർ, ഒ​മാ​ൻ, ബ​ഹ്റൈ​ൻ എ​ന്നീ രാ​ജ്യ​ങ്ങ​ളെ അ​ബൂ​ദ​ബി ഗ്രീ​ൻ പ​ട്ടി​ക​യി​ൽ നി​ന്ന് ഒ​ഴി​വാ​ക്കി. ഇവിടങ്ങളിൽ നിന്നെത്തുന്നവർ 10 ദി​വ​സ​ത്തെ ക്വാ​റ​ന്റീ​നിൽ കഴിയണം.

#latest_news #kerala_News #latest_updates #latest_malayalam_News #cinema_Updates #movie_news #film_updates #kerala_politics #crime_News_Kerala #todays_kerala_news #pathram_online_news #pathram_online_com #gulf_news #latest_indian_news #world_updates #stock_market #pathram_News_live #malayalam_news_live

Similar Articles

Comments

Advertismentspot_img

Most Popular